സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ഇന്ന് കൂടി അപേക്ഷ സമർപ്പിക്കാം

അഭിറാം മനോഹർ| Last Updated: വെള്ളി, 22 ഏപ്രില്‍ 2022 (14:58 IST)
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ക്ഷണിച്ചു. സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലേക്കും പൊന്നാനി,കോഴിക്കോട്,പാലക്കാട്,കണ്ണൂർ,മൂവാറ്റുപുഴ,കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലുമാണ് പരിശീലനം.

ജൂണിലായിരിക്കും ഇവിടെ ക്ലാസുകൾ ആരംഭിക്കുക. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. https://kscsa.org
മുഖേന ഏപ്രിൽ 22ന് വൈകീട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 24ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പ്രവേശന പരീക്ഷ.

കൂടുതൽ വിവരങ്ങൾക്ക് 0471 2313065, 2311654, 8281098863, 8281098864(തിരുവനന്തപുരം), 9446772334(കൊല്ലം), 8281098873(മൂവാറ്റുപുഴ), 0494 2665489, 8281098868(പൊ്ന്നാനി), 0491 2576100, 8281098869(പാലക്കാട്), 0495 2386400, 8281098870(കോഴിക്കോട്), 8281098875(കല്യാശേരി).ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :