ഐടി പാർക്കുകളിൽ ബാർ: കമ്പനികൾക്ക് ക്ലബ് രൂപീകരിച്ച് ലൈസൻസിന് അപേക്ഷിക്കാം, എക്‌‌സൈസ് കമ്മീഷണറുടെ ശുപാർശ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (14:22 IST)
ഐടി പാർക്കുകളിൽ ലൈസൻസിനായി പാർക്കിലെ കമ്പനികൾക്ക് ക്ലബ് രൂപീകരിച്ച് ലൈസൻസിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ അബ്‌കാരി ചട്ട ഭേദഗതിക്ക് എക്‌സൈസ് കമ്മീഷണർ ശുപാർശ നൽകി.

കഴിഞ്ഞ ദിവസമാണ് സമഗ്രമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന മദ്യനയം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഐടി പാർക്കുകളിൽ ബാർ ലൈസൻസ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നുവെന്നതും കൂടുതൽ ബെവ്‌കോ ഔട്ട്‌ലറ്റുകൾ തുറക്കുമെന്നതുമാണ് മദ്യനയത്തിൽ പ്രധാനമായും പറയുന്നത്.

ഐടി പാർക്കിൽ അപേക്ഷ നൽകിയ കമ്പനിയിലെ ജീവനക്കാർക്കോ കൺസോർഷ്യത്തിൽ ഉൾപ്പെട്ട വിവിധ കമ്പനികളിലെ ജീവനക്കാർക്കോ മാത്രമായിരിക്കും ബാറിൽ പ്രവേശനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :