പല്ലവന്‍ ഗ്രാമീണ്‍ ബാങ്കില്‍ ക്ലര്‍ക്ക്, ഓഫീസര്‍

WEBDUNIA| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2009 (18:58 IST)
തമിഴ്‌നാട്ടിലെ പല്ലവന്‍ ഗ്രാമീണ്‍ ബാങ്കില്‍ ക്ലര്‍ക്ക്, ഓഫീസര്‍ സ്‌കെയില്‍ -1 തസ്‌തികകളിലായി 72 ഒഴിവുകളുണ്ട്. അപേക്ഷകര്‍ക്ക് തമിഴ്‌ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

പോസ്‌റ്റ് കോഡ് നമ്പര്‍ 1: ഓഫീസര്‍ സ്‌കെയില്‍ 1:

ഒഴിവുകള്‍ 32 ( ജനറല്‍ 18, ഒ ബി സി 8, എസ് സി 4, എസ് ടി 2)

പ്രായം: 21-30 വയസ്സ്. 2009 ജൂലായ് ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത: ബിരുദം. തമിഴിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ടായിരിക്കണം. MS DOS, WORD, EXCEL, നെറ്റ്‌വര്‍ക്കിങ് തുടങ്ങിയവയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.

സംവരണവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമാനുസൃതമായി ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്.

പോസ്‌റ്റ് കോഡ് 2: ക്ലര്‍ക്ക് കാഷ്യര്‍

ഒഴിവുകള്‍ 40 (തമിഴ്‌നാട്ടുകാര്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന തസ്‌തികകള്‍).
യോഗ്യത: ബിരുദം അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ പ്ലസ് ടു. ബാങ്കിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. ഇംഗ്ലീഷ്, തമിഴ് ഭാഷ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.

പ്രായം: 18-28 വയസ്സ്

രണ്ട് തസ്‌തികയിലേക്കും അപേക്ഷാഫീസ് 300 രൂപ. ‘PALLAVAN GRAMA BANK-RECRUITMENT PROJECT-2009' എന്ന പേരില്‍ സേലത്ത് മാറാവുന്ന അക്കൌണ്ട് പേയി ക്രോസ്‌ഡ് MICR ഡിഡി/ ബാങ്കേഴ്‌സ് ചെക്ക് ആയാണ് പണം ഒടുക്കേണ്ടത്. ജനറല്‍/ ഒ ബി സി ഒഴികെയുള്ളവര്‍ക്ക് ഫീസ് 50 രൂപ. അപേക്ഷകന്‍, പേര്, തസ്‌തിക, വിലാസം എന്നിവ ഡിഡിക്ക് പിറകില്‍ രേഖപ്പെടുത്തണം.

എഴുത്തുപരീക്ഷയിലെ ഡിസ്‌ക്രിപ്‌റ്റീവ് പരീക്ഷ തമിഴ് ഭാഷയിലായിരിക്കും. വിശദവിവരങ്ങള്‍ ഒക്‌ടോബര്‍ 17-23 എംപ്ലോയ്‌മെന്‍റ് ന്യൂസില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 10.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :