കൈക്കൂലി: റോ ഓഫീസര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ചരിത്രത്തിലാദ്യമായി, കൈക്കൂലി വാങ്ങിയ കേസില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഒരു ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു. റോയുടെ സാങ്കേതിക വിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.എ എസ് നാരായണ റാവുവിനെയാണ് അറസ്റ്റ് ചെയ്തത്.

ചെന്നൈയിലുള്ള ഒരു വ്യവസായിയുടെ പക്കല്‍ നിന്ന് ഒരു ലക്ഷം രൂ‍പ കൈക്കൂലി വാങ്ങിയതാണ് ഇയാളുടെ പേരിലുള്ള കുറ്റം. തിങ്കളാഴ്ച രാത്രി കരോള്‍ ബാഗിലെ ഒരു ഹോട്ടലില്‍ വച്ച് പണം കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ് എന്ന് സിബെഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് കയറ്റുമതി ലൈസന്‍സ് നല്‍കാനായി റാവു എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവത്രേ. കഴിഞ്ഞ ദിവസം വാങ്ങിയത് ആദ്യ ഗഡുവാണെന്നും പറയപ്പെടുന്നു.

ചരിത്രത്തിലാദ്യമായാണ് റോയില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ, ഒരു ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യുന്നത് എന്ന് സിബിഐ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :