ഉത്രാടപ്പാച്ചിൽ: നിരത്തുകളിൽ തിരക്കോട് തിരക്ക്

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2020 (12:58 IST)
ഇന്ന് ഉത്രാടം, ഉച്ചയോടെയാണ് എന്ന വാക്ക് അന്വർത്ഥമാകുന്നത്. "ഉത്രാടം ഉച്ച കഴിഞ്ഞാൽ അച്ചിമാർക്ക് വെപ്രാളം" എന്ന് ചില ദേശങ്ങളിൽ ഒരു ചൊല്ലുതന്നെയുണ്ട്. ഓണം പ്രധാനമായും ഉത്രാടം മുതലാണെങ്കിലും തിരുവോണം തന്നെയാണ് ഓണം. ഓണത്തിന്റെ പ്രധാന ഇനങ്ങളിൽ ഒന്ന് അവരവരുടെ ആസ്‌തിക്കനുസരിച്ചുള്ള കെങ്കേമമായ
ഓണ സദ്യ തന്നെയാണ്. അതിനാൽ തിരുവോണത്തിന് സദ്യ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്നതാണ് ഉത്രാട പാച്ചിൽ.

ഓണത്തിനുള്ള സ്‌പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുവെ സ്ത്രീകൾക്കാണല്ലോ. എന്നാൽ "കാശുണ്ടെങ്കിൽ എന്നും ഓണം" എന്നാണു ചിലരുടെ നിലപാട്. എങ്കിലും ഓണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഓണക്കോടിയും ഒക്കെ ഓണ സമയത്തു തന്നെ വാങ്ങണം എന്നത് മിക്കവർക്കും നിർബന്ധം തന്നെയാണ്. ഇതാണ് ഉത്രാട പാച്ചിലിനു ആക്കം കൂട്ടുന്നതും.

കഴിഞ്ഞ ദിവസങ്ങളിൽ നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് പൊതുവെ കുറവായിരുന്നെങ്കിലും ഇന്നത്തെ സ്ഥിതി അതെല്ലാം മറന്നുള്ള തിരക്കാണ് എല്ലായിടത്തും കാണുന്നത്. ഓണത്തിനെങ്കിലും ജനത്തിനൊരു "അയവ്" ലഭിക്കാനായി കടകമ്പോളങ്ങൾ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് രാവിലെ ഒമ്പതു മാണി മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ ചിലർക്കെങ്കിലും ഓണത്തിന് ഒഴിവാക്കാൻ കഴിയാത്ത ഒന്നായ മദ്യം ലഭിക്കുന്നത് ഇന്നോടെ അവസാനിക്കും. സർക്കാർ സ്ഥാപനമായ ബെവ്കോ ഉൾപ്പെടെയുള്ള ബാറുകൾക്ക് കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ സർക്കാർ തന്നെ മൂന്നു ദിവസത്തേക്ക് അവധി നൽകിയിരിക്കുകയാണ്. തിരക്കൊഴിവാക്കാൻ വ്യാപാരി വ്യവസായികളും അവർക്ക് സഹായകമായി പോലീസ് ഉദ്യോഗസ്ഥരും ഒത്തോരുമിച്ചു പ്രവർത്തിക്കുകയാണെന്ന് സർക്കാർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ ...

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്
സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി
250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ ...

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?
തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം
ദൈനംദിന ജീവിതത്തിലെ ചില മോശം ശീലങ്ങള്‍ ഈ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുകയും അണുബാധകളുടെ ...

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ...

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം
ടോയ്‌ലറ്റില്‍ അത്രയും നേരം ഇരിക്കുന്നത് ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ...

പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?

പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?
കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്‍ക്കും

കണ്ണുകളും ചെകിളയും നോക്കിയാല്‍ അറിയാം മീന്‍ ഫ്രഷ് ആണോയെന്ന് ...

കണ്ണുകളും ചെകിളയും നോക്കിയാല്‍ അറിയാം മീന്‍ ഫ്രഷ് ആണോയെന്ന് !
ദിവസങ്ങളോളം ഫ്രീസ് ചെയ്ത മീന്‍ ആണെങ്കില്‍ അതിനു രുചി കുറയും

കുട്ടികളിലെ കാൻസർ: നേരത്തെ തിരിച്ചറിയാം, ലക്ഷണങ്ങൾ ഇതൊക്കെ

കുട്ടികളിലെ കാൻസർ: നേരത്തെ തിരിച്ചറിയാം, ലക്ഷണങ്ങൾ ഇതൊക്കെ
ചില രോഗ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങൾ ആകാൻ സാധ്യതയുണ്ട്.