ജാതിമതഭേദമില്ലാത്ത നല്ല ഒരു ഓണം ''

കുഞ്ചാക്കോ ബോബന്‍

FILEFILE
"സിനിമയില്‍ വന്നതിനു ശേഷം എന്‍െറ ഓണാഘോഷത്തിന്‍െറ ഗതിയൊക്കെ താളം തെറ്റി.'' - പറയുന്നത്, മലയാള സിനിമയുടെ യുവനടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു കൃസ്ത്യാനിയാണെങ്കിലും, ഓണത്തെ കേരളത്തിന്‍െറ സമൃദ്ധമായ ആഘോഷമായാണ് ഈ ചെറുപ്പക്കാരന്‍ കാണുന്നത്.

""ഓണമാഘോഷിക്കാന്‍ ഹിന്ദു- മുസ്ളിം - കൃസ്ത്യാനി എന്ന ലേബലൊന്നും വേണ്ട. മലയാളിയുടെ രീതിയില്‍ ആര്‍ക്കും ആഘോഷിക്കാം. ചെറുപ്പം മുതലേ സുഹൃത്തുക്കളുടെ വീട്ടില്‍ ഞാന്‍ ഓണമുണ്ണാന്‍ പോകാറുണ്ടായിരുന്നു. ക്രിസ്തുമസിന് അവരെന്‍െറ വീട്ടിലും വരും''

സിനിമാ നടനായതിനുശേഷം ചാക്കോച്ചന്‍െറ ആദ്യ ഓണം മദ്രാസിലായിരുന്നു. "നിറ'ത്തിന്‍െറ ഡബ്ബിങിനായി മദ്രാസിലെത്തിയ ചാക്കോച്ചന് ഓണമാഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാനായില്ലത്രെ. ""എന്തോ ഭാഗ്യം പോലെ കുറച്ചുമുമ്പൊരു ഓണത്തിന് ഞാന്‍ വീട്ടിലായിരുന്നു. നന്നായി ആഘോഷിച്ചു.'' - ചാക്കോച്ചന്‍ ഓര്‍ക്കുന്നു.

""വെള്ള ഷര്‍ട്ടും പുളിയിലക്കര മുണ്ടും, ഒക്കെയുടുത്ത് തികഞ്ഞ ഒരു മലയാളിയായി... ചമ്രം പടിഞ്ഞിരുന്ന് വാഴയിലയില്‍ ഭക്ഷണം കഴിക്കുന്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും, ഗൃഹാതുരത്വവും....'' ഇതു പറയവെ ചാക്കോച്ചന്‍ തന്‍െറ ബാല്യകാല സ്മരണകളിലേക്കും ഒന്നെത്തി നോക്കി.

"എന്‍െറ അമ്മയുടെ വീട് ചാലക്കുടിയിലാണ്. അന്നൊക്കെ, ഓണ സമയങ്ങളില്‍ ഞാന്‍ ചാലക്കുടിയിലായിരിക്കും. ഞങ്ങള്‍ കുറെ "ഛോട്ടാ' പിള്ളേരുണ്ടാകും. അത്തപ്പൂവിടും, കുളത്തില്‍ നീന്തിക്കുളിക്കും, കുട്ടികളികള്‍ കളിക്കും... നല്ല ഒരു കാലഘട്ടമായിരുന്നു അത്''

WEBDUNIA|

"ഓണ'ത്തിനായി ചാക്കോച്ചന് മലയാളികള്‍ക്ക് നല്‍കാന്‍ ഒരു സന്ദേശം കൂടിയുണ്ട്. നേരിയ മന്ദസ്മിതത്തോടെ ചാക്കോച്ചന്‍ സന്ദേശത്തിന്‍െറ കെട്ടഴിക്കുന്നു- ഓണത്തിനെങ്കിലും നിങ്ങള്‍ ശരിക്കുള്ള മലയാളിയാകാന്‍ ശ്രമിക്കുക. നല്ല മലയാളിയായി ഓണ ദിവസം കൊണ്ടാടാന്‍ എല്ലാ മലയാളികള്‍ക്കും സാധിക്കട്ടെ.''


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :