""ആശാനെന്നാത്തിനാ വെരളുന്നേ? ഞാന്‍ പഴയ കോഴി ബെസനസു നിര്‍ത്തി. വലിയ നഷ്ടമാന്നേ. തമിഴ്നാട്ടീന്ന് ചീപ് വിലയ്ക്ക് കോഴിപ്പട വന്നിറങ്ങുകയല്യോ. പോരെങ്കില് അടിക്കടി ഓരോ പുതിയ സൂക്കേട് വരും, തൂത്തുവാരിക്കൊണ്ടു പോവാന്‍. കോഴിത്തീറ്റയുടെ വിലയോ! മനുഷ്യത്തീറ്റയേക്കാള്‍ കടുപ്പമല്യോ''.
ശരിയാ എന്നു ഞാന്‍ തല കുലുക്കി.
""അങ്ങനെ വെഷമിച്ചിരിക്കുന്പളാ ഈ പുതിയ ബെസനസ് പറന്നുവീണത്. സി.ബി.എസ്.സി. ഒരു വടക്കന്‍ പറഞ്ഞുതന്നതാ. ആര്‍ക്കും തൊടങ്ങാം. ഫീസ്സും പാസ്സും കിട്ടുന്പോലെ വാങ്ങാം. ഉടനെ വലിയ മുടക്ക് വന്നില്ലാന്നു കണ്ടോ''. അന്നേരം ഒരു ചെറിയ വാന്‍ ഗേറ്റു കടന്ന് മുറ്റത്തെത്തി. അതില്‍ നിന്ന് തൂവെള്ള യൂണിഫോമും ചുവന്ന ടൈയും കെട്ടിയ പൈതങ്ങള്‍ ഷെഡ്ഡുകളിലേക്ക് ഓടിക്കയറി.
""കോഴി ട്രാന്‍സ്പോര്‍ട്ടിന് വിട്ടിരുന്ന വാനാ. അതിനെ ഒന്നു ഡ്രസ്സ് ചെയ്തെടുത്തു. '' ""നന്നായി '' ""ഇപ്പൊ എല്‍.കെ.ജി യും ഒന്നാം ക്ളാസ്സും. അടുത്ത കൊല്ലം രണ്ടു പെര കൂടി കെട്ടണം''. പിഞ്ചുകിടാങ്ങള്‍ ഷെഡ്ഡില്‍ നിരന്നു. ഞാന്‍ എന്‍റെ സഹപാഠിയുടെ ബുദ്ധിയെ അഭിനന്ദിച്ചൊന്നു ചിരിച്ചു.
""കുഞ്ഞു വര്‍ക്കിക്ക് ആ ബോര്‍ഡ് മാറ്റാമായിരുന്നു. ശിശു വിഹാര്‍ എന്നോ മറ്റോ'' ""ഓ അതിനെന്താ? രണ്ടും ഒന്നു തന്നെ. അങ്ങോട്ടൊന്നു നോക്കിയേ'' ഞാന്‍ചിക്കന്‍ നെറ്റുകള്‍ക്കിടയിലൂടെ കണ്ണോടിച്ചു. അന്നു കണ്ട അതേ പാലാഴിത്തിരയിളക്കം തന്നെ. ചുമന്ന പൂക്കള്‍ ചിതറിവീണു കിടക്കുന്ന തിരകള്‍