അവിയല്‍

Aviyal
FILEFILE

ചേരുവകള്‍

കുമ്പളങ്ങ അല്ലെങ്കില്‍ വെള്ളരിക്ക അരിഞ്ഞത് - 3 കപ്പ്
ചേന അരിഞ്ഞത് - 1 1/2 കപ്പ്
ഏത്തക്കായ് അരിഞ്ഞത് - 1 കപ്പ്
അച്ചിങ്ങ അരിഞ്ഞത് - 1 കപ്പ്
പടവലങ്ങ അരിഞ്ഞത് - 1 കപ്പ്
മുരിങ്ങക്ക അരിഞ്ഞത് - 2 കപ്പ്
പച്ചമുളക് നീളത്തില്‍ പിളര്‍ന്നത് - 12-15 എണ്ണം
ഉപ്പ് - 1 1/2 ടീ സ്പൂണ്‍
വെള്ളം - 1/2 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
പുളി - ചെറുനാരങ്ങാ വലിപ്പം
തേങ്ങ ചുരണ്ടിയത് - 2 1/2 കപ്പ്
ജീരകം - 1/2 ടീസ്പൂണ്‍
ചുവന്നുള്ളി - 4 എണ്ണം
കറിവേപ്പില - 4 കതിര്‍പ്പ്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

കഷണങ്ങളെല്ലാം കഴുകി വാരി ഉരുളിയിലാക്കുക. പച്ചമുളക് കഴുകി നെടുകെ പിളര്‍ന്ന് അറ്റം വിടുവിക്കാതെ ഇതില്‍ ചേര്‍ക്കുക. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ അരക്കപ്പ് വെള്ളവും ചേര്‍ക്കാം. (ചേര്‍ത്തില്ലെങ്കിലും ഒരു ദോഷവുമില്ല.

കഷണങ്ങള്‍ തീയില്‍ വാടുന്പോള്‍ വെള്ളം തനിയെ ഉണ്ടായിക്കൊള്ളും) ഒരു വാഴയിലകൊണ്ട് കഷണങ്ങള്‍ മൂടിയിട്ട് അതിന് മുകളില്‍ ചേരുന്ന ഒരു പ്ളെയ് റ്റ് കമഴ്ത്തി മൂടണം. ചെറുതീയില്‍ വേവിക്കുക.

തേങ്ങ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അരയ്ക്കുക. തോരന് ചതയ്ക്കുന്നതിലും അല്‍പംകൂടി അരഞ്ഞാല്‍ മതിയാവും. കൂടുതല്‍ അരയരുതെന്നര്‍ത്ഥം. ജീരകവും ഉള്ളിയും കറിവേപ്പിലയും അവസാനം ഇതിനോട് ചേര്‍ത്ത് ചതയ്ക്കണം. ഇത് മാറ്റി വയ്ക്കുക.

കഷണങ്ങള്‍ തിളച്ച് ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞ് തുറന്ന് ഇളക്കി അടയ്ക്കണം. ഇളക്കി അടയ്ക്കുന്നതിന് മുന്‍പ് ചേന വെന്തോ എന്നു നോക്കണം. ചേന ഞെക്കുകൊള്ളുന്പോള്‍ പുളി കഴുകി അല്‍പം വെള്ളത്തില്‍ പിഴിഞ്ഞരിച്ചു ചേര്‍ത്തശേഷം അടയ്ക്കുക.

നന്നായി തിളപ്പിച്ചാല്‍ വാങ്ങിവച്ച് അരപ്പു ചേര്‍ത്ത് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി അടച്ചു മാറ്റി വയ്ക്കുക. അവിയല്‍ തയ്യാറായിക്കഴിഞ്ഞു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :