ജി.എം.സി‍: ജര്‍മ്മന്‍ ഘടകമായി

കൊളോണ്‍| WEBDUNIA| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2007 (11:10 IST)

ജി.എം.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്‍റെ ജര്‍മ്മന്‍ ഘടകം രൂപീകൃതമായി.

ജര്‍മ്മനിയിലെ പ്രമുഖ വ്യവസായ നഗരമായ കൊളോണിലെ അലക്‌സിയാനര്‍ ഹാളില്‍ അപ്പച്ചന്‍ ചന്ദ്രത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ജര്‍മ്മന്‍ മലയാളികള്‍ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ജര്‍മന്‍ ഘടകത്തിന്‌ രൂപം നല്‍കിയത്‌.

ജി.എം.സി. യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്‍റ് പോള്‍ ഗോപുരത്തിങ്കല്‍ സംഘടനയുടെ പ്രാധാന്യവും ഭാവിപരിപാടികളും വിശദീകരിച്ചുകൊണ്ട്‌ യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ഭാരവാഹികള്‍

പ്രസിഡന്‍റ് : സണ്ണി വെള്ളൂര്‍
വൈസ് പ്രസിഡന്‍റ് : ജോസഫ്‌ മുളപ്പന്‍ചേരില്‍ സെക്രട്ടറി : ബേബി ചാലായില്‍
ജോയിന്‍റ് സെക്രട്ടറി : ജോ ജോസ്‌
ട്രഷറര്‍ : മറിയാമ്മ ചന്ദ്രത്തില്‍ (ട്രഷറര്‍)

ഇവര്‍ക്കൊപ്പം ജി.എം.സി. യൂറോപ്പ്‌ റീജിയന്‍ കൗണ്‍സിലിലേ പോള്‍ ഗോപുരത്തിങ്കല്‍, ഷാജന്‍ മണ്ണാറപ്രായില്‍, സണ്ണി വേളൂക്കാരന്‍ എന്നിവരേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :