ചെമ്മീന്‍ സമോസ

WEBDUNIA| Last Modified വ്യാഴം, 26 മാര്‍ച്ച് 2009 (19:06 IST)
രുചിയേറും ചെമ്മീന്‍ സമോസ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ചെമ്മീന്‍ - 25 എണ്ണം (വലുത്)
പച്ചമുളക് - 5
തക്കാളി - 1 കപ്പ് (ചെറുതായി അരിഞ്ഞത്)
സവാള - 2
ഇഞ്ചി - 1 കഷണം (ചതച്ചത്)
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മസാലപ്പൊടി - 1/2 ടീസ്പൂണ്‍
മല്ലിയില - പാകത്തിന് (അരിഞ്ഞത്)
മൈദ - 200 ഗ്രാം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം:

ചെമ്മീന്‍ കഴുകി വൃത്തിയാക്കി വെള്ളം വാലാന്‍ വയ്ക്കുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയുക. ഇവ അല്പം വെളിച്ചെണ്ണ ചൂടാക്കി അതില്‍ വഴറ്റുക. അതിലേക്ക് മറ്റുള്ള ചേരുവകളും ചെമ്മീനും പൊടി ചേരുവകളും ചേര്‍ത്ത് വഴറ്റുക. അവ വാങ്ങിവച്ചതിന് ശേഷം, മൈദ ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ കുഴയ്ക്കുക. പരത്തിയ മാവിനെ നെടുകെ മുറിച്ച് അതിലേക്ക് വഴറ്റിയ ചേരുവയില്‍ നിന്നും ഒരു വലിയ സ്പൂണ്‍ കൂട്ട് നിറയ്ക്കുക.വശങ്ങള്‍ ഒട്ടിച്ച് തിളപ്പിച്ച വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :