കുടം പുളിയിട്ട മീന്‍ കറിയോട് പോകാന്‍ പറ; ‘മത്തി പുളിയില ഫ്രൈ’ അതുക്കും മേലെ!

  fish fry , food , fish , മീന്‍ , മത്തി , മീന്‍ വിഭവങ്ങള്‍ , ആഹാരം
Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (20:40 IST)
മീന്‍ കൂട്ടിയുള്ള ഊണ് മലയാളികളുടെ ഒരു ഹരമാണ്. കറിയായാലും വറുത്തതായാലും പാത്രത്തില്‍ മീന്‍ വിഭവങ്ങള്‍ ഉണ്ടെങ്കില്‍ ആരുടെയും മനം നിറയും. കുടം പുളിയിട്ട മീന്‍ കറിയാണെങ്കില്‍ പറയുകയേ വേണ്ട. ആരുടെയും നാവില്‍ വെള്ളമൂറും.

കുടം പുളിയിട്ട മീറ് കറിക്കൊപ്പം കിട പിടിക്കുന്നതാണ് തേങ്ങയരച്ച് വെച്ച കറിയും. മത്തിയും അയലയും കഴിഞ്ഞേ മലയാളിക്ക് മറ്റൊരു ഇഷ്‌ടമത്സ്യം ഉള്ളൂ എന്നതാണ് സത്യം. ഈ രുചിക്കൂട്ടുകള്‍ കൈയിലുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒന്നാണ് മത്തി പുളിയില ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്നത്.

മത്തി പുളിയില ഫ്രൈ എന്ന കേട്ടിട്ടുള്ളതല്ലാതെ എങ്ങനെ ഇത് തയ്യാറാക്കാം എന്ന ആശയക്കുഴപ്പം വീട്ടമ്മമാരെ അലട്ടുന്നുണ്ട്. വളരെ എളുപ്പത്തില്‍ രുചികരമായി പാചകം ചെയ്യാന്‍ കഴിയുന്നതാണ് മത്തി പുളിയില ഫ്രൈ.
മത്തി പുളിയില ഫ്രൈ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

1. മത്തി ചെറിയ കഷണങ്ങളാക്കിയത് - ഒരു കിലോ
2. വാളന്‍പുളിയില - രണ്ട് കപ്പ്
3. കാന്താരി മുളക് - ആവശ്യത്തിന്
4. മഞ്ഞള്‍പ്പൊടി - രണ്ട് ടീസ്പൂണ്‍
5. ഇഞ്ചി (ചെറുതായി നുറുക്കി നാല് സ്‌പൂള്‍)
6. വെളുത്തുള്ളി (എട്ട് അല്ലി)
6. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

നന്നായി അരച്ചെടുത്ത ചേരുവകള്‍ മത്തിയില്‍ പുരട്ടി വെക്കണം. മസാലയും എണ്ണയും പിടിക്കുന്നതിനായി മീനില്‍ ചെറുതായി വരഞ്ഞെടുക്കാം. അരമണിക്കൂര്‍ ഇങ്ങനെ വെച്ച ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് മീന്‍ വറുത്തെടുക്കാം. പാനില്‍ കറിവേപ്പില നിരത്തി അതില്‍ മീന്‍ നിരത്തി വറുത്തെടുത്താല്‍ കരിയില്ല. മീനിന് നല്ല രുചിയും ഗന്ധവും ലഭിക്കാന്‍ ഇത് കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :