Aiswarya|
Last Updated:
വെള്ളി, 30 ജൂണ്‍ 2017 (14:52 IST)
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരുടെ പ്രിയ വിഭവമാണ് ചിക്കന്‍. എന്നാല്‍ ചിക്കനില്‍ കൊഴുപ്പുള്ളതു കൊണ്ട് ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പറയാനാവില്ല. പ്രത്യേകിച്ച് എണ്ണയില്‍ ഉണ്ടാക്കി ഉപയോഗിക്കുന്നത്. ഇത് പലരോഗങ്ങള്‍ക്കും കാരണമാകാം. എന്നാല്‍ ചിക്കന്‍ ബേക്കിംഗിലൂടെ പാചകം ചെയ്തു കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷമുണ്ടാക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.
സാധാരണ വീട്ടിലെ പാചകത്തിന് ബേക്കിംഗ്, ഗ്രില്ലിംഗ് അല്ലെങ്കിൽ ഫ്രൈയിംഗ് എന്നിവയാണ് നമ്മള്‍
ഉപയോഗിക്കാറുള്ളത്. ഓരോ രീതിക്കും അതിന്റേതായ വ്യത്യാസം ഉണ്ട്. പലപ്പോഴും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണ രീതി സമയം പരിഗണിച്ചായിരിക്കും.
സാധാരണ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് ബേക്കിംഗ്. ബേക്കിംഗിലൂടെ മാംസം, മീന്‍, പച്ചക്കറി എന്നിവ രുചികരമായ രീതിയില്‍ പാചകം ചെയ്യാന്‍ കഴിയും. ഇത് ഒരു ഡ്രൈ ഹീറ്റ് പാചക രീതിയാണ്. അതുകൊണ്ട് തന്നെ ബേക്കിംഗില്‍ പാചകം ചെയ്യുന്ന ആഹാരത്തിന് കൊഴുപ്പ് കുറവായിരിക്കും.
എന്നാല്‍ ബേക്കിംഗിലൂടെ പാചകം ചെയുന്ന ആഹാരത്തില്‍ നിന്നും ആരോഗ്യത്തിന് ആവശ്യമായ പല വിറ്റാമിനുകളും നഷ്ടപ്പെടുമെന്നും പറയപ്പെടുന്നു. ഡ്രൈ ഹീറ്റ് ആയതിനാല്‍ പാചകത്തിനായി ഉയര്‍ന്ന താപ നില ആവശ്യമായി വരുന്നതാണ് ഇത്തരത്തില്‍ വിറ്റാമിനുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നത്.
വിറ്റാമിനുകള്‍ പൂര്‍ണമായും നഷ്ടപ്പെടുത്തുന്ന ഇത്തരം പാചക രീതികള്‍ ആരോഗ്യത്തിന് വളരെ ദേഷമാണ്.