മട്ടൺ മുട്ട ഓം‌ലെറ്റ് കഴിച്ചിട്ടുണ്ടോ? പൊളി സാധനം

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 25 ഫെബ്രുവരി 2020 (16:37 IST)
5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ കഴുയുന്ന വിഭവമാണ് ഓം‌ലെറ്റ്. അപ്പോൾ, സ്പെഷ്യൽ ഓം‌ലെറ്റ് ആണെങ്കിലോ? ഇന്ന് നമുക്ക് മട്ടൺ ഓം‌ലെറ്റ് ഉണ്ടാക്കി നോക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

മുട്ട - 4 എണ്ണം
പാല്‍ - 2 സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍
പച്ചമുളക്‌ - 8 എണ്ണം
തക്കാളി - 4 എണ്ണം
ഇറച്ചി - 100 ഗ്രാം

പാകം ചെയ്യേണ്ട വിധം:

ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച്‌ ഒരു സ്പൂണ്‍ പാലൊഴിക്കുക. പച്ചമുളക്‌, തക്കാളി, ഇറച്ചി ഇവ കൊത്തി അരിഞ്ഞ്‌ മുട്ടയില്‍ ചേര്‍ക്കുക. ഒരു ദോശക്കല്ലില്‍ എണ്ണ ഒഴിച്ച്‌ മുട്ട ദോശയ്ക്ക്‌ പരത്തുന്നത്‌ പോലെ പരത്തി ചുട്ടെടുക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :