ഇവന് മുമ്പില്‍ ചിക്കനും മട്ടനും നാണിക്കും; രുചികരമായ ബീഫ് സ്‌റ്റ്യൂ തയ്യാറാക്കാം, ഈസിയായി

 beef stew , stew , beef , chicken , food , cooking , ബീഫ് സ്‌റ്റ്യൂ , ചിക്കന്‍ , മട്ടണ്‍ , ബീഫ് , ഭക്ഷണം
Last Modified ബുധന്‍, 15 മെയ് 2019 (18:27 IST)
ചിക്കനും മട്ടനും ഉണ്ടെങ്കില്‍ കൂടി ബീഫ് വിഭവങ്ങള്‍ ഇല്ലെങ്കില്‍ എല്ലാവര്‍ക്കും നിരാശയാണ്. കറി ആയാലും ഫ്രൈ ആയാലും ബീഫിന്റെ രുചി വേറൊരു ലെവലാണ്. ആഘോഷ ദിവസങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമായിട്ടാണ് ബീഫിനെ പരിഗണിക്കുന്നത്.

ചിക്കനും മട്ടനും സ്‌റ്റ്യൂ വെക്കുന്നത് പതിവാണെങ്കിലും എങ്ങനെ ബീഫ് ഇത്തരത്തില്‍ തയ്യാറാക്കാം എന്ന ആശങ്ക ഭൂരിഭാഗം പേരിലുമുണ്ട്. അപ്പം, ഇടിയപ്പം (നൂലപ്പം), പുട്ട്, ബ്രഡ്, പെറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്ന ബീഫ് സ്‌റ്റ്യൂ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്‌പെഷ്യല്‍ വിഭവമാണ്.

ആവശ്യമുള്ള സാധനങ്ങൾ

എല്ലും നെയ്യും ചേരാത്ത 1കിലോ ബീഫ്
ഉരുളക്കിഴങ്ങ്– 200 ഗ്രാം
കാരറ്റ് – 150 ഗ്രാം
സവാള –3 എണ്ണം
ഇഞ്ചി– 1 ചെറിയ കഷ്ണം
പച്ചമുളക്– 5 എണ്ണം
വെളുത്തുള്ളി– 5 അല്ലി
തേങ്ങപ്പാൽ– 1 തേങ്ങയുടെ
പട്ട– 1 വലുത്
ഗ്രാംമ്പൂ– 4 എണ്ണം
തക്കോലം– 2 എണ്ണം
കുരുമുളക്( പൊടി വേണ്ട) – 10 ഗ്രാം
കറിവേപ്പില– 2 തണ്ട്
വെളിച്ചെണ്ണ, ഉപ്പ് –ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ബീഫ് നന്നായി വേവിച്ചെടുക്കണം. കുക്കറില്‍ ആണെങ്കില്‍ വേവ് ശ്രദ്ധിക്കണം. ഈ സമയം മറ്റൊരു പാത്രത്തില്‍ ഉരുളക്കിഴങ്ങും കാരറ്റും കുറച്ചു വലിപ്പത്തിൽ അരിഞ്ഞെടുത്ത് വേവിക്കണം. ഇവിടെയും വേവ് ശ്രദ്ധിക്കണം.

ഇതിനു ശേഷം മറ്റൊരു വലിയ പാനില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള നന്നായി വഴറ്റണം. ഇതിലെക്ക് ചെറുതായി കൊത്തി അരിഞ്ഞ ഇഞ്ചിയും വെളുത്തിള്ളിയും ഇടണം. നീളത്തില്‍ നടുവെ കീറിയ മുളകും ഇടാം. മൂന്ന് മിനിറ്റ് വഴറ്റിയ ശേഷം ഇതിലേക്ക് ബീഫ് ചേര്‍ത്ത് ഇളക്കണം. ബീഫ് ചെറുതായി ചൂട് പിടിക്കുന്നതോടെ തേങ്ങയുടെ രണ്ടാം പാല്‍ പതിയെ ചേര്‍ത്ത് ഇതിലേക്ക് വേവിച്ചെടുത്ത ഉരുളക്കിഴങ്ങും കാരറ്റും ഇടുകയും വേണം.

തുടര്‍ന്ന് പട്ട, ഗ്രാംമ്പൂ, തക്കോലം കുരുമുളക് എന്നിവ ചേർക്കാം. കറി നന്നായി കുറുകുന്നത് വരെ ചെറു ചൂടില്‍ വേവിക്കുക. തിളയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടര്‍ന്ന് ഒന്നാം പാല്‍ ചേര്‍ക്കണം. ഉപ്പ് ആവശ്യത്തിനാണോ ഉള്ളതെന്ന് നോക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :