രുചികരമായ ചിക്കന്‍ കുറുമ

WEBDUNIA| Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (19:37 IST)
രുചിയേറും ചിക്കന്‍ കുറുമ പാകപ്പെടുത്താന്‍ പഠിക്കൂ.

ചേരുവകള്‍:

ചിക്കന്‍ - 500 കി ഗ്രാം
തക്കാളി - 1
ഉരുളക്കിഴങ്ങ് - 2
സവാള - 1
തേങ്ങ - 1/4 കപ്പ്
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
ഇഞ്ചി - 1കഷണം
പച്ചമുളക് - 3
ഗരംമസാലപ്പൊടി - 2 ടീസ്പൂണ്‍
പെരുംജീരകം - 1 ടീസ്പൂണ്‍
കറിവേപ്പില - പാകത്തിന്
കടലപ്പരിപ്പ് - 3 ടീസ്പൂണ്‍ (വറുത്തത്)
ഗ്രാമ്പൂ - 2
ഉപ്പ് - പാകത്തിന്
എണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം:

എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കിയെടുക്കുക. പച്ചക്കറികളെല്ലാം കഷണങ്ങളാക്കുക. തേങ്ങ, കടലപരിപ്പ്, ഇഞ്ചി, മസാലപ്പൊടി, പെരുംജീരകം, ഗ്രാമ്പൂ, മല്ലിപ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക. എണ്ണ ചൂടാക്കി പച്ചക്കറികള്‍ വഴറ്റുക എന്നിട്ട് ചിക്കന്‍ കഷണങ്ങളും വഴറ്റി അരച്ചെടുത്ത മിശ്രിതവും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് കുറുകിവരുമ്പോള്‍ വാങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :