മീന്‍ പുകച്ചത്

WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (20:22 IST)
മീന്‍ പുകച്ചത് കഴിച്ചിട്ടുണ്ടോ. ഇതാ വ്യത്യസ്ത രുചിയോടെ ഒരു മീന്‍ വിഭവം.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

മീന്‍ വലുത്‌ 2 എണ്ണം
ഇഞ്ചി നീര്‌ 2 ടീ സ്പൂണ്‍
സ്പ്രിംഗ്‌ ഒണിയന്‍ ഒരു തണ്ട്‌
സോയാസോസ്‌ 8 ടേബിള്‍ സ്പൂണ്‍
വിനാഗിരി 2 ടേബിള്‍ സ്പൂണ്‍
പാചക എണ്ണ ആവശ്യമായത്‌
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

മീന്‍ വെട്ടി കഴുകി വൃത്തിയാക്കി കഷണങ്ങളില്‍ സോയാസോസ്‌, ഇഞ്ചിനീര്‌, വിനാഗിരി, പഞ്ചസാര, സ്പ്രിംഗ്‌ ഒണിയന്‍ എല്ലാം ചേര്‍ത്ത്‌ പുരട്ടി മൂന്ന്‌ നാലു മണിക്കൂര്‍ വച്ചിട്ട്‌ എണ്ണ ചൂടാക്കി വറുത്തത്‌ ഒരു പാനില്‍ പഞ്ചസാര വിതറി അതിനു മീതെ റാക്ക്‌ വച്ച്‌ അതില്‍ മീന്‍ കഷണങ്ങള്‍ നിരത്തി 30 മിനിറ്റോളം പുകയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :