WEBDUNIA|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2009 (19:18 IST)
കുടമ്പുളിയിട്ട് വറ്റിച്ച മീന്‍പീരയുടെ രുചി നാവില്‍ നിന്ന് പോയിട്ടുണ്ടാവില്ല. ഇതാ കഴിച്ചുനോക്കൂ
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഉഴുവ മീന്‍ - 3/4 കിലോ തേങ്ങ - അര മുറി ഇഞ്ചി - ഒരു ചെറിയ കഷണം പച്ചമുളക് - 5 കുടം പുളി - 3 ചുള ചുവന്നുള്ളി - 4 മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
മീന്‍ പാകത്തിന് ഉപ്പും മഞ്ഞള്‍, ഇഞ്ചി, കുടമ്പുളി എന്നീ ചേരുവകളും ചേര്‍ത്ത് വയ്ക്കുക. പച്ചമുളകും, തേങ്ങ ചിരകിയതും, ഉള്ളിയും, കറിവേപ്പിലയും കൂടി ചതച്ച് എടുത്ത് മീനില്‍ ചേര്‍ത്തു പാകത്തിന് വെള്ളമൊഴിച്ച് വേവിച്ച് വാങ്ങുക. വെള്ളം വഴറ്റികഴിയുമ്പോള്‍ അര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി വാങ്ങുക.