തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 6 നവംബര്‍ 2013 (09:35 IST)
PRO
സൗദി അറേബ്യയില്‍ നിതാഖാത് നിയമം നടപ്പാക്കുന്നതു വഴി മടങ്ങേണ്ടിവരുന്ന പ്രവാസികളുടെ സൗകര്യാര്‍ഥം ഡല്‍ഹി, മുംബൈ, മംഗലാപുരം വിമാനത്താവളങ്ങളില്‍ ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
സൗദിയില്‍ നിതാഖാത് നിയമം നടപ്പാക്കുന്നതിന് നല്കിയ ഇളവ് കാലത്ത് അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്കാന് തീരുമാനിച്ചതായി ഗ്രാമവികസന, നോര്‍ക്ക വകുപ്പുമന്ത്രി കെസി ജോസഫ്.
സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ മലയാളികളെ സഹായിക്കാനായി പ്രാദേശിക ഉപദേശക സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലായുണ്ടെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. രാവിലെ മന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് ഈ തീരുമാനം.
എക്സിറ്റ് പാസ് കിട്ടിയതിന്റെ മുന്‍ഗണനാക്രമത്തിലാകും ആളുകളെ തിരികെ എത്തിക്കുക. സൗദിയിലെ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം സഹായം നല്‍കുന്നവരെ നോര്‍ക്ക വകുപ്പ് തിരഞ്ഞെടുക്കും. നോര്‍ക്ക് റൂട്ട്സ് സിഇഒ. പി സുധീപിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.
യോഗത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലി, പ്രവാസി ക്ഷേമനിധി ചെയര്മാന് പിഎംഎ. സലാം, ഒഡെപെക് എംഡി, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, സിഇഒ. പി സുധീപ് എന്നിവര്‍ സംബന്ധിച്ചു.