വസ്ത്രം മാറുന്നതിനിടെ വീട്ടമ്മയുടെ ചിത്രം പകര്‍ത്തിയ നേതാവ് പിടിയില്‍

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2013 (14:52 IST)
PRO
വസ്ത്രം മാറുന്നത് ജനാലക്കിടയിലൂടെ മൊബൈലില്‍ പകര്‍ത്തിയതിനു രാഷ്ട്രീയ നേതാവ് പൊലീസ് പിടിയിലായി. മലയിന്‍കീഴിനടുത്ത് നെല്ലിക്കാട്ടാണു സംഭവം.

നെല്ലിക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ ചിത്രം പകര്‍ത്തിയതിനു സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി അംഗവും മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ മാറനല്ലൂര്‍ പോങ്ങും‍മൂട് മന്‍സൂര്‍ മന്‍സിലില്‍ ബി സുധീര്‍ ഖാന്‍ എന്ന 35 കാരനാണു പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് മതില്‍ ചാടിക്കടന്ന് കൂട്ടാളിക്കൊപ്പം എത്തി കുളികഴിഞ്ഞെത്തി വസ്ത്രം മാറുന്നതിനിടെ ജനാലയിലൂടെ മൊബൈല്‍ ക്യാമറയില്‍ ചിത്രം പകര്‍ത്തുകയായിരുന്നു.

എന്നാല്‍ നിഴലാട്ടം കണ്ട് സംശയത്തോടെ വീട്ടമ്മ തിരിഞ്ഞു നോക്കിയതോടെ സുധീര്‍ ഖാന്‍ മതില്‍ ചാടിക്കടന്നു രക്ഷപ്പെട്ടു. എങ്കിലും ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :