'കളര്‍ എക്സ്പ്ലോഷന്‍ ‍' ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി

ബഹ്‌റൈന്‍‍| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (16:34 IST)
ചിത്രകലാ അദ്ധ്യാപകന്‍ സന്തോഷ്‌ പോരുവഴിയുടെ കീഴില്‍ പഠിച്ച കുട്ടികള്‍ വരച്ച ചിത്രങ്ങളുമായി നടത്തിയ 'കളര്‍ എക്സ്പ്ലോഷന്‍' ചിത്രപ്രദര്‍ശനം സ്പാക് ക്രീയെറ്റിവ് ഹെഡ് സത്യദേവ് ഉത്ഘാടനം ചെയ്തു. അറുപതോളം കുട്ടികളുടെ നൂറ്റി അന്‍പതോളം ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.

മുതിര്‍ന്ന ചിത്രകാരന്മാരുമായുള്ള ഇന്റെറാക്ഷനും, സത്യദേവിന്റെ കാര്‍ട്ടൂണ്‍ ഡെമോന്സ്ട്രെഷനും കുട്ടികള്‍ ആസ്വദിച്ചു. നസീം ഇന്റര്‍നാഷനല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫൌദ് പ്രിന്‍സ് , ഇഹ്സാന്‍ ബാരന്റ്റ് , ഐ.സി.ആര്‍.എഫ്. സെക്രട്ടറി അജയകൃഷ്ണന്‍, ബാജി ഓടംവേലി എന്നിവര്‍ വിശിഷ്ടതിഥികള്‍ ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :