ഇനിയും എണ്ണവില ഇടിഞ്ഞാല്‍ ഇന്ത്യാക്കാര്‍ പട്ടിണിയാകും...!

ദുബായ്| VISHNU N L| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (20:18 IST)
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് കനത്ത വിലയിടിവ് തുടരുന്നതിനിട്എ ഇന്ത്യ ഉളപ്പടെയുള്ള രാജ്യങ്ങള്‍ അശങ്ക പടര്‍ത്തിക്കൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനുള്ള നടപ്ടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എണ്ണവിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിദേശ ജീവനക്കാര്‍ക്കാകും ജോലി നഷ്ടപ്പെടുക. പ്രവാസികള്‍ക്കു ശേഷം മാത്രമേ ഇത് സ്വദേശികളെ ബാധിക്കുകയുള്ളു.

സ്വദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്ന് കമ്പനികളോട് ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടൂകളുണ്ട്.ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസ് ഇടക്കാല ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും ബോര്‍ഡ് ഉപദേശകനുമായ മുസല്ലം അല്‍ മന്ദാരി ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ ഈ മേഖലയിലെ തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കാനിടയില്‌ളെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ എണ്ണ, പ്രകൃതി വാതക മേഖലയില്‍ തൊഴിലാളികളെ കുറക്കേണ്ടിവരുന്നപക്ഷം പ്രവാസി തൊഴിലാളികളെയാകും ആദ്യം ബാധിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോജക്ടുകളിലോ വ്യാപാരത്തിലോ നഷ്ടമുണ്ടാകുന്നപക്ഷം തൊഴിലാളികളെ കുറക്കുന്നത് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എണ്ണവിലയിലെ ഇടിവ് ആഗോള മാന്ധ്യത്തിന് ഇടയാക്കുമെന്ന ഭീതിയും ഉടലെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :