സൌദിയില്‍ വീട്ടുജോലിക്കാര്‍ക്കുള്ള പുതിയ തൊഴില്‍ നിയമം നിലവില്‍ വന്നു

ജിസാന്‍| WEBDUNIA|
PRO
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന വീട്ടുവേലക്കാര്‍ക്കുള്ള പതിയ തൊഴില്‍ നിയമം നിലവില്‍വന്നു. പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് തൊഴിലാളിയെ മൂന്നുമാസംവരെ പരിശീലന കാലയളവിലായി നിര്‍ത്താം.

തൊഴില്‍ നൈപുണ്യം, സ്വഭാവം എന്നിവ ഉറപ്പുവരുത്താനാണ് ഈ കാലയളവ്. തൊഴില്‍കരാര്‍ വ്യവസ്ഥയനുസരിച്ച് തൊഴിലുടമയുടെയും വീട്ടുകാരുടെയും കല്പനകള്‍ വീട്ടുവേലക്കാര്‍ പാലിച്ചിരിക്കണം. തൊഴിലുടമയുടെ സ്വത്തുവകകള്‍ സൂക്ഷിക്കുകയും പ്രായമായവരെ പരിഗണിക്കുകയും വേണം.

കരാറില്‍ വ്യവസ്ഥചെയ്ത വേതനം മാസാവസാനം തൊഴിലാളിക്ക് ലഭിക്കണം. ശമ്പളം നല്‍കിയതിന് രേഖകള്‍ സൂക്ഷിക്കണം. മാന്യമായ താമസസൗകര്യം, ദിവസത്തില്‍ ചുരുങ്ങിയത് ഒമ്പത് മണിക്കൂര്‍ വിശ്രമം, ആഴ്ചയില്‍ ഒരുദിവസം ഒഴിവ് എന്നിവയും നല്‍കണമെന്ന് നിയമത്തിലുണ്ട്.

സ്വന്തംനിലയ്ക്ക് വരുമാനം ഉണ്ടാക്കാന്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. കരാറില്‍ പരാമര്‍ശിക്കാത്ത ജോലിക്ക് തൊഴിലാളിയെ തൊഴിലുടമ നിര്‍ബന്ധിക്കരുത്. തൊഴിലാളികളുടെ ആരോഗ്യത്തിന് ഹാനികരമായ ജോലികള്‍ ഏല്പിക്കാന്‍ പാടില്ല.

ഇസ്ലാമിനെയും ആചാരങ്ങളെയും സൗദിയിലെത്തുന്ന വീട്ടുവേലക്കാര്‍ ആദരിക്കണമെന്നും തൊഴില്‍നിയമത്തില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :