ഷാര്‍ജയില്‍ തീ‍പിടിത്തം; മൂന്ന് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

ഷാര്‍ജ| Last Modified വ്യാഴം, 8 മെയ് 2014 (10:36 IST)
ഷാര്‍ജയിലെ വ്യവസായ മേഖല മൂന്നില്‍ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളിയുടേതടക്കം ഉടമസ്ഥതയിലുള്ള മൂന്ന് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു.

ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഷൂസ് ട്രേഡിംഗ്, ഫര്‍ണിച്ചര്‍, ലാമിനേഷന്‍ ഡിസൈന്‍ എന്നീ വെയര്‍ഹൗസുകളാണ് കത്തിനശിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അഗ്‌നിബാധ. വസ്ത്രങ്ങളായതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സും പൊലീസും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :