ചെന്നൈക്ക് ത്രസിപ്പിക്കുന്ന ജയം

ഷാര്‍ജ| jibin| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (13:26 IST)
ആവേശകരമായ പോരാട്ടത്തില്‍ അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ത്രസിപ്പിക്കുന്ന ജയം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. അഞ്ച് വിക്കറ്റിനാണ് അവരുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 145 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ആരണ്‍ ഫിഞ്ച് (44), ലോകേഷ് രാഹുല്‍ (25) റണ്‍സുമെടുത്തു. മറ്റുള്ളവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയില്‍ ഡെയ്ന്‍ സ്മിത്ത് (46), റണ്‍സും ബ്രണ്ടന്‍ മക്കല്ലം (40) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ വിജയിക്കുകയായിരുന്നു. ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :