ലോകകപ്പ് ഫുട്ബോള്‍ ഖത്തറില്‍ നിന്ന് മാറ്റാന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍

ദോഹ| WEBDUNIA|
PRO
PRO
2022 ലോകകപ്പ് ഫുട്ബോള്‍ ഖത്തറില്‍ നിന്ന് മാറ്റാന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍ ലോകകപ്പിന്‍െറ ചുമതല വഹിക്കുന്ന ഹസന്‍ അല്‍ തവാദി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞത്. മറ്റേതെങ്കിലും രാജ്യത്തേക്ക് ടൂര്‍ണമെന്‍റ് മാറ്റണമെന്ന അഭിപ്രായത്തോട് ഖത്തറിന് ഒരിക്കലും യോജിക്കാനാവില്ല. ടൂര്‍ണമെന്‍റ് നടത്തുന്നതിന് ഫിഫയുമായുണ്ടാക്കിയ നിബന്ധനകള്‍ പാലിക്കുന്നതിന് ഖത്തര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ടൂര്‍ണമെന്‍റ് വിജയകരമായി നടത്താന്‍ എത്ര വലിയ പരിശ്രമങ്ങള്‍ക്കും രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് നടത്താന്‍ പറ്റിയ മേഖല തന്നെയാണ് മിഡില്‍ ഈസ്റ്റും ഖത്തറും.

മിഡില്‍ ഈസ്റ്റിനെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. മിഡില്‍ ഈസറ്റേണ്‍ ലോകകപ്പാണ് 2022ല്‍ വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂര്‍ണമെന്‍റ് നടക്കുന്ന ജൂണ്‍ മാസം ഖത്തറിലുണ്ടാകാനിടയുള്ള ഉയര്‍ന്ന ചൂട് കണക്കിലെടുത്ത് മല്‍സരങ്ങള്‍ ശൈത്യകാലത്തേക്ക് മാറ്റണമെന്ന് ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :