ഖത്തര്‍ അമീറായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി രാജ്യഭരണം നാലാമത്തെ· മകന് ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അമീര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
നിലവിലെ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമാണ് ശൈഖ് തമീം. 1952 ജനുവരി ഒന്നിന് ജനിച്ച ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി 1995 ജൂണ്‍ 27നാണ് ഖത്തര്‍ അമീറായി അധികാരത്തില്‍ വന്നത്. 1977 മുതല്‍ 1995 വരെ കിരീടവകാശിയായിരുന്ന ശൈഖ് ഹമദ് രാജ്യത്തിന്‍െറ പ്രതിരോധ മന്ത്രി കൂടിയായിരുന്നു.
‘ശൈഖ് തമീം ബിന്‍ ഹമദ് അല്‍ തനിക്ക് അധികാരം കൈമാറുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു‘ പ്രമുഖ ടെലിവിഷനിലൂടെയാണ് 61കാരനായ അമീര്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. യുവനേതാവിന്റെ കീഴിലായിരിക്കും രാജ്യം ഇനി മുന്പോട്ട് കുതിക്കുകയെന്നും ശെയ്ഖ് ഹമദ് പറഞ്ഞു.
അധികാര കൈമാറ്റത്തിലൂടെ അറബ് രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി മാറിയിരിക്കുകയാണ് 33കാരനായ ശെയ്ഖ് തമീം.