മാനവ ഐക്യത്തിന്‍റെ സന്ദേശവുമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്‍റെ ഇഫ്താര്‍ സംഗമം

Alappy, Alappuzha, Kuwait, B S Pillai, KMCC, ആലപ്പുഴ, അസോസിയേഷന്‍, കുവൈറ്റ്, ഇഫ്താര്‍ സംഗമം, ബി എസ് പിള്ള, കെഎംസിസി
BIJU| Last Modified ചൊവ്വ, 20 ജൂണ്‍ 2017 (15:37 IST)
മാനവഐക്യത്തിന്റേയും മതസൗഹാര്ദ്ദത്തിന്റേയും സന്ദേശവുമായി ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (ADAK) ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയില്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ കെഎംസിസി മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത മുഖ്യപ്രഭാഷണം നടത്തി.

അസോസിയേഷന്‍ രക്ഷാധികാരി ചാക്കോ ജോര്‍ജ്ജുകുട്ടി, ഒഐസിസി വൈസ് പ്രസിഡന്റ് എബി വാരികാട്, കല ജനറല്‍ സെക്രട്ടറി സജി ജനാര്‍ദ്ദനന്‍, എന്‍എസ്എസ് പ്രസിഡന്റ് വിജയകുമാര്‍, സാരഥി പ്രസിഡന്റ് സജീവ് നാരായണന്‍, ജെസിസി പ്രസിഡന്റ് സഫീര്‍ പി ഹാരിസ്, കെഎംസിസി ട്രഷറര്‍ സണ്ണി മണര്‍കാട്, രഘു നായര്‍ തനിമ, അക്ബര്‍ നിറക്കൂട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ക്രിസ്റ്റഫര്‍ ഡാനിയല്‍, ബിനു ചേമ്പാലയം, മധു വെട്ടിയാര്‍, ഷാജി പി ഐ, സുനില്‍ എസ് എസ്, സകീര്‍ പുത്തന്‍‌പാലത്ത്, തോമസ് മാത്യു, ഷിബു ചെറിയാന്‍, മനോജ് റോയ്, വിശ്വനാഥന്‍ നായര്‍, സിനീജിത്, മാത്യു അച്ചന്‍‌കുഞ്ഞ്, വിജോ തോമസ്, ജോണ്‍ വര്‍ഗീസ്, റോഷന്‍ ജേക്കബ്, സൈജു ജോര്‍ജ്, സുജിത് മുതുകുളം തുടങ്ങിയവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും കണ്‍വീനര്‍ ഷംസു താമരക്കുളം നന്ദിയും പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :