പ്രാവുകള്‍ സന്ദേശവാഹകര്‍ മാത്രമല്ല, മയക്കുമരുന്നും കടത്തുന്നു !

സന്ദേശം കൈമാറലല്ല ഇപ്പോള്‍ ഈ പക്ഷിയുടെ പണി; പകരം എന്താണെന്ന് അറിയണോ?

കുവൈത്ത് സിറ്റി| AISWARYA| Last Updated: വെള്ളി, 26 മെയ് 2017 (16:43 IST)
പ്രാവുകള്‍ നമ്മുടെ കാൽപനിക സങ്കൽപങ്ങളോട് അടുത്തുനിൽക്കുന്ന പക്ഷിയാണ്. ഒരുകാലത്ത് സന്ദേശം കൈമാറാനുള്ള ഒരു വഴിയായിരുന്നു വെള്ളരിപ്രാവുകൾ. എന്നാല്‍ ഇപ്പോള്‍ ഈ പക്ഷിക്ക് ഇരു ക്രിമിനൽ പരിവേഷം കൂടി കൈവന്നിരിക്കുകയാണ്. കുവൈത്ത് ഇറാഖ് അതിർത്തിയിൽ നിന്നുമാണ് മയക്കുമരുന്ന് കടത്തിയ പ്രാവ് പിടിയിലായത്.

പ്രാവിന്റെ ശരീരത്തില്‍ നിന്ന് 178 കെറ്റാമൈൻ മയക്കുമരുന്നാണ് കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് കുവൈത്ത് ദിനപ്പത്രം അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് മുന്‍പും പ്രാവുകളെ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പിടിക്കപ്പെടുന്നത് ഇത് ആദ്യമായാണെന്ന് അൽ റായിലെ ഒരു മാധ്യമപ്രവർത്തകൻ ബിബിസി ന്യൂസിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :