മടങ്ങിവരുന്ന പ്രവാസികള്‍ക്ക് മികച്ച വായ്പ പദ്ധതികള്‍ നല്‍കും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 31 ജൂലൈ 2013 (12:32 IST)
PRO
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദാരനിരക്കില്‍ വായ്പാപദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി കെ എം മാണി. പദ്ധതിയുടെ അന്തിമതീരുമാനം അടുത്ത യോഗത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

പ്രവാസി പുനരധിവാസം പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, മഞ്ഞളാംകുഴി അലി, കെസി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്. ഗ്രൂപ്പടിസ്ഥാനത്തില്‍ 20 ലക്ഷം രൂപവരെ പലിശരഹിത വായ്പകള്‍ നല്‍കാന്‍ കെഎഫ്സിക്ക് പദ്ധതിയുണ്ട്. മറുനാട്ടിലായിരിക്കുമ്പോള്‍ അഞ്ചുവര്‍ഷം കെഎസ്എഫ്ഇയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മടങ്ങിവരുമ്പോള്‍ അതിന്റെ ഇരട്ടിത്തുക വായ്പകിട്ടും

ഗ്രൂപ്പടിസ്ഥാനത്തില്‍ 20 ലക്ഷം രൂപവരെ പലിശരഹിത വായ്പകള്‍ നല്‍കാന്‍ കെഎഫ്സിക്ക് പദ്ധതിയുണ്ട്. മറുനാട്ടിലായിരിക്കുമ്പോള്‍ അഞ്ചുവര്‍ഷം കെഎസ്എഫ്ഇയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മടങ്ങിവരുമ്പോള്‍ അതിന്റെ ഇരട്ടിത്തുക വായ്പകിട്ടും. ഈ പദ്ധതികള്‍ക്ക് ഗള്‍ഫില്‍ വ്യാപകമായ പ്രചാരണം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

സൗദി അറേബ്യയിലെ നിതാഖത്ത് പ്രതീക്ഷിച്ചത്ര ഗുരുതരമായ പ്രശ്‌നമുണ്ടാക്കിയില്ലെന്നും ജോസഫ് പറഞ്ഞു. ഒമ്പതിനായിരത്തോളം പേരാണ് മടങ്ങിവന്നത്. എന്നാല്‍ പുനരധിവാസ പദ്ധതികള്‍ക്കായി 16,000 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ തൊഴിലുകള്‍ അനുസരിച്ച് പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :