കുവൈറ്റ് സ്വദേശിവല്‍ക്കരണത്തില്‍ സാവകാശം വേണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നതിനാല്‍ പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാനായി സാവകാശം വേണമെന്ന് കുവൈറ്റിനോട് അവിശ്യപ്പെട്ടു. കുവൈറ്റ് സ്വദേശിവല്‍ക്കരണത്തില്‍ സാവകാശം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

ഇന്ത്യക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാനോ സ്വയം മടങ്ങിവരാനോ സമയംനല്‍കണമെന്നു ഇന്ത്യ അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ നിന്ന് 3,600 ഇന്ത്യയ്ക്കാര്‍ക്കാണ് ഇതുവരെ മടങ്ങേണ്ടി വന്നത്. ഇവരില്‍ 1000 പേര്‍ രേഖകളെല്ലാം സമര്‍പ്പിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇരുപത്തിരണ്ട് മലയാളികള്‍ ഉള്‍പ്പെടെ നൂറിലധികം ഇന്ത്യാക്കാരെ കുവൈറ്റ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് മടക്കി അയച്ചിരുന്നു. എക്സിറ്റ് വിസയില്‍ മടക്കി അയച്ചതിനാല്‍ ഇവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കുവൈറ്റിലേക്ക് തിരികെ പോകാന്‍ കഴിയില്ല. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് അയിരക്കണക്കിന് മലയാളികളാണ് കുവൈറ്റിലെ ജയിലില്‍ ഉള്ളത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :