കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറത്ത്

മലപ്പുറം| WEBDUNIA| Last Modified തിങ്കള്‍, 22 ജൂലൈ 2013 (15:57 IST)
PRO
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് മലപ്പുറം ജില്ലയില്‍. പ്രവാസികളുടെ കണക്കെടുപ്പ് പ്രകാരം 2,66,000 പ്രവാസികള്‍ മലപ്പുറത്തുണ്ട്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ് പ്രവാസികള്‍ ഉള്ളത്.

പ്രവാസികളുടെ പുനരധിവാസ-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് സര്‍വേ നടത്തിയത്. കേരളത്തില്‍ എത്ര പ്രവാസികള്‍ ഉണ്ടെന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ കൈയില്‍ കൃത്യമായ കണക്കില്ലാത്തത് ഏറെ പരാതികള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് തുടങ്ങിയത്.

വിദേശത്ത് ജോലിചെയ്യുന്ന ആളുടെ ജോലിചെയ്യുന്ന രാജ്യം, തൊഴില്‍, തൊഴിലിന്റെ സ്വാഭാവം, വോട്ടര്‍ പട്ടികയിലും മറ്റുരേഖകളിലും ഉള്‍പ്പെടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :