കുവൈറ്റില്‍ നിന്ന് കയറ്റിവിട്ട എട്ട് മലയാളികള്‍ കൂടി തിരിച്ചെത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് അധികൃതര്‍ പിടികൂടിയ 30 ഇന്ത്യക്കാരെ തിരിച്ചയച്ചു. ഇവരില്‍ എട്ടു പേര്‍ മലയാളികളാണ്. നാടുകടത്തപ്പെട്ട ഇന്ത്യക്കാര്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.

ഗാര്‍ഹിക വിസയില്‍ ജോലിക്ക് പോയവരാണ് തിരിച്ചയക്കപ്പെട്ടത്. വിസയില്‍ രേഖപ്പെടുത്തിയ ഇടത്ത് നിന്ന് മാറി ജോലിയെടുത്തതാണ് ഇവരെ പിടികൂടാന്‍ കാരണമായത് എന്നാണ് വിവരം.

പിടികൂടിയവരെ ഡീപ്പോര്‍ട്ടേഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ച ശേഷം സ്വദേശത്തേക്ക് തിരിച്ചയക്കുകയാണ്. ഇവരില്‍ പലര്‍ക്കും അടുത്തവര്‍ഷം വരെ കുവൈറ്റില്‍ കഴിയാനുള്ള വിസാ കാലാവധി ഉണ്ടായിട്ടും നാടുകടത്തപ്പെടുകയായിരുന്നു.

ഡല്‍ഹിയിലെത്തിയ മലയാളികള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് നോര്‍ക്ക അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :