കാമുകിയുടെ കൊല: സിംഗപ്പൂരില്‍ മലയാളിക്ക് വധശിക്ഷ

സിംഗപ്പൂര്‍| WEBDUNIA|
കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ സിംഗപ്പൂരില്‍ മലയാളി യുവാവിന് വധശിക്ഷ. ബിജു കുമാര്‍ ഗോപിനാഥന്‍ നായര്‍ക്കാണ്(36) സിംഗപ്പൂര്‍ കോടതി വിധിച്ചത്. കപ്പല്‍‌ശാലയിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

ഫിലിപ്പീന്‍സുകാരിയായ കാമുകി റോസ്‌ലിന്‍ റേയ്സ് പാസ്കുവയെ(30) കൊലപ്പെടുത്തി എന്നാണ് കേസ്. 2010 മാര്‍ച്ച് 15-ന് ഒരു ഹോട്ടല്‍മുറിയില്‍ ആണ് കൊല നടന്നത്. വിചാരണാ വേളയില്‍ ബിജു കുറ്റം നിഷേധിച്ചില്ല.

കൊലക്കുറ്റം തെളിഞ്ഞാല്‍ സിംഗപ്പൂരില്‍ വധശിക്ഷയാണ് വിധിക്കാറുള്ളത്.

English Summary: A 36-year-old Indian man was on Wednesday sentenced to death by a Singapore court for murdering his Filipina girlfriend in 2010. Bijukumar Remadevi Nair Gopinathan was convicted of the murder of Roselyn Reyes Pascua and given the mandatory death penalty.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :