5 രൂപയുടെ പേരില്‍ തര്‍ക്കം; ബസില്‍ നിന്ന് തള്ളിയിട്ടു കൊന്നു

ഭോപ്പാല്‍| WEBDUNIA|
PRO
PRO
വെറും അഞ്ച് രൂപയുടെ പേരില്‍ ബസ് യാത്രക്കാ‍രന് ജീവന്‍ നഷ്ടപ്പെട്ടു. മധ്യപ്രദേശ് സത്ന ജില്ലയിലാണ് സംഭവമുണ്ടായത്. റാംപുര്‍ സ്വദേശി സുബ്ബം സിംഗ് ആണ് കൊല്ലപ്പെട്ടത്.

യാത്രാനിരക്കിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്നു കണ്ടക്ടര്‍ സുബ്ബം സിംഗിനെ പുറത്തേക്ക് തളളിയിടുകയായിരുന്നു. പൊലീസ് സേനയിലേക്കുളള റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം അറിയാനുള്ള യാത്രയില്‍ ആയിരുന്നു ഇയാള്‍. 25 രൂപ ടിക്കറ്റാണ് സുബ്ബം സിംഗിന് കണ്ടക്ടര്‍ നല്‍കിയത്. സാധാരണ 20 രൂപയാണ് യാത്രാനിരക്ക്. അഞ്ച് രൂപ കൂടുതല്‍ വാങ്ങിയതിനെ ഇയാള്‍ ചോദ്യം ചെയ്തു. തര്‍ക്കം മൂത്തതോടെ രോഷാകുലനായ കണ്ടക്ടര്‍ ഇയാളെ പുറത്തേക്ക് തള്ളിയിട്ടു.

റോഡിലെ ഡിവൈഡറില്‍ തലയിടിച്ചാണ് സിംഗിന്റെ മരണം സംഭവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :