ക്രിക്കറ്റ്.. ഇന്ത്യയുടെ ജീവശ്വാസം

അഭയന്‍ പി എസ്

india
PTIPTI
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്‍ എന്ന അഹന്തയിലായിരുന്നു കരീബിയയില്‍ ഇന്ത്യ ഏകദിന ലോകകപ്പ് കളിക്കാനെത്തിയത്. പൊട്ടിത്തെറിക്കുന്ന ഒരുകൂട്ടം യുവതാരങ്ങളും പരിചയ സമ്പന്നരായ വെറ്ററന്‍‌മാരും തന്ത്രശാലിയായ പരിശീലകനും ചേര്‍ന്നപ്പോള്‍ ഇന്ത്യ കിരീടം ചൂടുമെന്നു തന്നെ എല്ലാവരും കരുതി. എന്നാല്‍ ഗ്രെഗ് ചാപ്പലിന്‍റെ, ധോനിയുടെ, സച്ചിന്‍റെ, ദ്രാവിഡിന്‍റെ ഇന്ത്യ ആദ്യറൌണ്ടില്‍ തന്നെ എട്ടു നിലയില്‍ പൊട്ടുകയായിരുന്നു.

പിന്നീടുണ്ടായ പുകിലുകള്‍ അതി ശക്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ കടുത്ത പിണക്കം സൃഷ്ടിച്ച ഈ സംഭവത്തിന്‍റെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നേടിയ പ്രഥമ ട്വന്‍റി ലോകകപ്പ് തന്നെ വേണ്ടി വന്നു.മൂന്നു കമ്പും ഒരു ചെറിയ പന്തും നീണ്ട ഒരു നീണ്ട ബാറ്റുമായി ക്രിക്കറ്റ് എന്ന ഒരു ഗെയിമിനെ ഇംഗ്ലീഷുകാര്‍ തുറന്നു വിട്ടത് ഇന്ത്യക്കാരന്‍റെ ഹൃദയത്തിലേക്കായിരുന്നു എന്നതിനു തെളിവാണിത്.

കോളനി ഭരണം മതിയാക്കി ഇംഗ്ലീഷുകാര്‍ സ്ഥലം വിട്ടിട്ടും ഇന്ത്യാക്കാരന്‍റെ ഹൃദയത്തെ ഈ ഭ്രാന്ത് ഇപ്പോഴും ഭരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ സമ്പത്തും കായിക താരങ്ങളോടുള്ള ജനങ്ങളുടെ ആരാധനയും ആവേശം പിന്നെയും കൂടുന്നു എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 2007 ലെ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയാല്‍ ട്വന്‍റി ചാമ്പ്യന്‍‌മാരായി ചരിത്രത്തില്‍ കയറിക്കൂടിയതു തന്നെയായിരുന്നു ഏറ്റവും മനോഹരം.

WEBDUNIA|
എന്തായാലും ലോകകപ്പ് പരാജയത്തിനു ശേഷം ചാപ്പലിന്‍റെ തൊപ്പി തെറിച്ചതോടെ തുടങ്ങുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ നാടകീയരംഗങ്ങള്‍. പരിശീലകനില്ലാതെ ഇന്ത്യ മാസങ്ങളോളം തുടരുകയും ചെയ്തു. ഇടയ്ക്ക് ഡേവ് വാറ്റ്മോറിനെയും ദക്ഷിണാഫ്രിക്കക്കാരന്‍ ഗ്രഹാം ഫൊര്‍ഡിനെയും കൊണ്ടുവരാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :