കായികം: ഇന്ത്യ ഉണരുന്നു

അഭയന്‍ പി എസ്

india
PTIPTI
‘ചക്ക് ദേ ഇന്ത്യ’ ഷാരൂഖ്ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ ഉത്തേജിപ്പിച്ച സമീപകാലത്തെ ഏറ്റവും പുതിയ വാക്കായിരുന്നു ഇത്. ഇന്ത്യന്‍ കായികരംഗത്തെ സസൂഷ്‌മം വിലയിരുത്തിയാല്‍ ഇന്ത്യ ഉയരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താനാകും..

ആവേശത്തിനു ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് 2007 കടന്നു പോയത്. ഏഷ്യന്‍ ഗെയിംസില്‍ ചെസ്സില്‍ സുവര്‍ണ്ണ നേട്ടം നടത്തിയ കൊനേരി ഹമ്പി മുതല്‍ ഇന്ത്യയുടെ വിജയ കുതിപ്പ് തുടങ്ങി. ഏഷ്യന്‍ അത്‌ലറ്റിക്സില്‍ അത്ര മോശമല്ലാത്ത ഇന്ത്യ ഏഷ്യന്‍ ഗെയിംസിലും ഇന്‍ഡോര്‍ ഗെയിംസിലും സാഫിലും നടത്തിയ പ്രകടനങ്ങള്‍ സ്മരണീയമായിരുന്നു. ഏഴു സ്വര്‍ണ്ണങ്ങളാണ് ഇന്ത്യ വാരിക്കൂട്ടിയത്.

അതു കൊണ്ട് തന്നെ ആഫ്രോ ഏഷ്യന്‍ ഗെയിംസിനുള്ള ഏഷ്യന്‍ ടീമില്‍ ഇന്ത്യയില്‍ നിന്നും 17 താരങ്ങളാണ് ഉള്‍പ്പെട്ടത്. ഏഷ്യയിലേയും ലോക ചാമ്പ്യന്‍ഷിപ്പിലെയും ഇന്ത്യന്‍ അത്‌ലറ്റുകളുടെ പ്രകടനം ഇംഗ്ലണ്ടില്‍ നേടിയ ടെസ്റ്റിലെ പരമ്പരവിജയം എന്നിവയെല്ലാം മികവിനൊപ്പം ചേര്‍ത്തു വയ്‌ക്കാവുന്ന നേട്ടങ്ങളാണ്.

WEBDUNIA|
ഏഷ്യന്‍ ഗെയിംസിലെ ഒന്നാം സ്ഥാനത്തിന് പുറകേ ലോകകപ്പ്‌ കബഡിഡിയിലും ഇന്ത്യമികവ് കാട്ടി. ഫൈനലില്‍ ഇറാനെ 29-19 ന് തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഇന്ത്യ കബഡിയില്‍ ലോക കിരീടം നേടിത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :