മറ്റുള്ളവ » നാഷണല്‍ കോഫീ ബോര്‍ഡ് » കോഫി ജ്ഞാനം

കാപ്പിക്കഥ

കാപ്പിച്ചെടിയിലുണ്ടാകുന്ന കുരുവായ കാപ്പിക്കുരു ലോകത്തിലെ ചില്ലറ വ്യാപാര മേഖലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇനമാണ്. 70 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ കാപ്പിക്കച്ചവടമാണ് ലോകത്ത് ഇന്ന് നടക്കുന്നത്.

എത്യോപ്യയിലെ കാഫ പ്രവിശ്യയിലാണ് കാപ്പി പിറവിയെടുത്തതെന്നാണ് അനുമാനം. ചുവന്ന കാപ്പിക്കുരു കഴിച്ച ശേഷം ഉന്‍‌മേഷത്തോടെ പെരുമാറുന്ന തങ്ങളുടെ ആടുകളുടെ പെരുമാറ്റം കണ്ട് എത്യോപ്യയിലെ ഒരു ആട്ടിടയന്‍ അത്ഭുതപ്പെട്ടു എന്ന് ഒരു കഥ. എന്നാ‍ല്‍ നമുക്ക് ഉറപ്പുള്ള ഒരു കാര്യം, ഇന്നത്തെ സുഡാനില്‍ നിന്ന് യെമന്‍, അറേബ്യ എന്നിവിടങ്ങളിലേയ്ക്ക് മോക തുറമുഖം വഴി അടിമകളെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും,അവര്‍ കാപ്പി പഴത്തിന്‍റെ മാംസളമായ പുറംതോട് ഭക്ഷിച്ചിരുന്നുവെന്നും എന്നാണ്.

‘കവെ കെയ്ന്‍‘ എന്ന പേരില്‍ മെക്കയിലാണ് ആദ്യ കോഫി ഹൌസ് തുറന്നത്. പിന്നീട് കോഫി ഹൌസ് സംസ്കാരം പെട്ടെന്ന് തന്നെ അറബ് നാടുകളില്‍ പ്രചരിച്ചു. ചെസ് കളിക്കാനും, പരദൂഷണം പറയാനും, പാ‍ട്ടു പാടാനും, നൃത്തം ചെയ്യാനുമെല്ലാം കഴിയുന്ന ഇടമായി ആഡംബരത്തോടു കൂടി നിര്‍മ്മിച്ച കോഫി ഹൌസുകള്‍. ഓരോ കോഫിഹൌസിനും സ്വന്തമായ സവിശേഷതകള്‍ ഉണ്ടായിരുന്നു. കോഫിഹൌസുകള്‍ പോലെ സജീവമായി നിലനില്‍ക്കുന്ന മറ്റൊരു ഇടവുമുണ്ടായിരുന്നില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ഒരു കൂട്ടായ്മയായി മാറുകയായിരുന്നു കോഫി ഹൌസുകള്‍. ഒരു കാപ്പിയുടെ വിലയ്ക്ക് ആര്‍ക്കും കയറിച്ചെല്ലാവുന്ന ഒരിടം. ‍

പിന്നീട് ഡച്ചുകാരും, ബ്രിട്ടീഷുകാരും, ഫ്രഞ്ച്കാരുമെല്ലാം തങ്ങളുടെ കോളനികളിലൂടെ കാപ്പി പ്രചരിപ്പിച്ചു. 1683ല്‍ വെനീസിലായിരുന്നു യൂറോപ്പിലെ ആദ്യ കോഫി ഹൌസ് തുറന്നത്. 1720ല്‍ ഏറ്റവും പ്രശസ്തമായതും ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്നതുമായ പിയാന്‍സ സാന്‍ മാര്‍ക്കോവിലെ ‘കഫെ ഫ്ലോറിയന്‍’ തുറന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇന്‍‌ഷൂറന്‍സ് വിപണിയായ ലണ്ടനിലെ ലോയ്‌ഡ്സ്, കോഫീ ഹൌസായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1688 -ല്‍ ഇതിന്‍റെ സ്ഥാപകനായ എഡ്‌വേര്‍ഡ് ലോയ്‌ഡ് തന്‍റെ ഇടപാടുകാരുടെ ഇന്‍ഷ്വര്‍ ചെയ്ത കപ്പലുകളുടെ ഒരു പട്ടിക തയ്യാറാക്കി. 1688 ലാണ് വടക്കേ അമേരിക്കയില്‍ ആ‍ദ്യമായി കാപ്പി ഉപയോഗിച്ചിരുന്നത് എന്ന് തെളിവുകള്‍ കാണിക്കുന്നു.

1773 -ലെ ബോസ്റ്റണ്‍ ടീ പാര്‍ടി ആസൂത്രണം ചെയ്തത് ഗ്രീന്‍ ഡ്രാഗണ്‍ കോഫീ ഹൌസിലാണ്. ഇന്ന് അമേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ വാള്‍‌സ്ട്രീറ്റിലെ ന്യൂയോര്‍ക് സ്റ്റോക് എക്സ്ചേഞ്ചും, ബാങ്ക് ഓഫ് ന്യൂയോര്‍ക്കും ആരംഭിച്ചത് കോഫി ഹൌസുകളിലാണ്.

1720ല്‍ അമേരിക്കയില്‍ കാപ്പി കൃഷി ചെയ്യാന്‍ തുടങ്ങി.ഇത് ലോക കാപ്പിചരിത്രത്തിലെ തന്നെ ഏറ്റവും ഇമ്പമേറിയ കഥയായി അവശേഷിക്കുന്നു. ഇന്ന് അറുപതോളം വികസ്വര രാജ്യങ്ങള്‍ കാപ്പി ഉല്‍‌പ്പാദിപ്പിക്കുന്നുണ്ടെങ്കിലും കാപ്പിയുടെ ഉപഭോഗം കൂടുതലും യൂറോപ്പിലെ വികസിത രാജ്യങ്ങളിലും അമേരിക്കയിലും ജപ്പാനിലുമാണ്.

അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉപഭോക്താക്കള്‍. ബ്രസീലാണ് കാപ്പി ഉല്‍‌പ്പാദകരില്‍ ഒന്നാം സ്ഥാനത്ത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന ആറു രാജ്യങ്ങളില്‍ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
Logo
Friday, Mar 29, 2024 | 02:18 PM IST

The page that you are looking for cannot be found.
It may be temporarily unavailable, moved or
taken off.