സംഹാരരുദ്രയായി മഹിഷാസുരവധം നടത്തുന്നവളായ ദുര്‍ഗയെയാണ് എട്ടാം നാള്‍ പൂജിക്കുന്നത്. ആയുധപൂജയുടെ ദിനമാണ് ദുര്‍ഗ്ഗാഷ്ടമി. ചുവപ്പ് വസ്ത്രം ധരിച്ച്, കടും പായസമാണ് ദുര്‍"യുടെ നിവേദ്യം. ദുരിതങ്ങളെ കടക്കാന്‍ സഹായിക്കുന്നതിനാലാണ് ഈ ദേവതയ്ക്ക് ദുര്‍"ഗ്ഗ എന്ന് പേര്‍. ക്രിയാശക്തിയാണ്് ദുര്‍ഗ്ഗ.
ഒന്‍പതാം ദിവസം
സര്‍വജ്ഞാന ദായിനിയായ സരസ്വതിയെയാണ് ഒന്‍പതാം ദിവസം പൂജിക്കുന്നത്. അക്ഷരാത്മികയും അപാരകരുണാമൂര്‍ത്തിയുമായ സരസ്വതി സാത്വികതയുടെ ഉച്ചകോടിയാണ്. "പൂര്‍ണ്ണ'മാണ് (ശര്‍ക്കര അകത്ത് വച്ചുണ്ടാക്കുന്ന കൊഴുക്കട്ട) നിവേദ്യം. ജ്ഞാനശക്തിയെയാണ് സരസ്വതീ പ്രതിനിധാനം ചെയ്യുന്നത്.