നവരാത്രി എന്നാല്‍

WEBDUNIA|
ഇച്ഛ-ക്രിയ-ജ്ഞാനശക്തികളുടെ പ്രാപ്തി

നവരാത്രിക്കാലത്ത് ലക്ഷ്മി, ദുര്‍ഗ്ഗ, സരസ്വതി എന്നീ ദേവതമാരെയാണ് പൂജിക്കേണ്ടത്. ഇച്ഛാ ശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഈശ്വരശക്തിയുടെ പ്രഭാവം.

ലക്ഷ്മി ഇച്ഛാശക്തിയുടെയും, ദുര്‍ഗ്ഗ ക്രിയാശക്തിയുടെയും സരസ്വതി ജ്ഞാനശക്തിയുടെയും പ്രതീകങ്ങളാണ്. ഇവയെ വെവ്വേറെ ആരാധിക്കുന്നതിലൂടെ ഇച്ഛ-ക്രിയ-ജ്ഞാന ശക്തികളുടെ സമ്പൂര്‍ണ്ണമായ പ്രാപ്തിയാണ് ഉദ്ദേശിക്കുന്നത്.

നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണേ്ഠയ പുരാണത്തിലും പറയുന്നുണ്ട്.

മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണത് നല്‍കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :