ഒന്നാം ദിവസം നവരാത്രിയുടെ ഒന്നാം ദിവസത്തെ ദേവത ബാലാത്രിപുരസുന്ദരിയാണ്. പാതാളം, ഭൂലോകം, സ്വര്‍ഗ്ഗം, എന്നിവിടങ്ങളില്‍വച്ച് ഏറ്റവും സുന്ദരിയും അനുഗ്രഹദായിനിയുമാണ് ബാലികാ രൂപത്തിലുളള ഈ ദേവി. അരിയും പരിപ്പും നെയ്യും. കുരുമുളകും ചേര്‍ത്ത " പുലക'മാണ് നിവേദ്യം.
രണ്ടാം ദിവസം
രാജരാജേശ്വരിയാണ് രണ്ടാം ദിവസത്തെ ദേവത. പീതാംബരധാരിണിയായ ഈ ദേവത സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. തൈരില്‍ കുഴച്ച ചോറാണ് അമ്മയ്ക്ക് നിവേദ്യം.
മൂന്നാം ദിവസം
"തദീയ' എന്നാണ് മൂന്നാം നാളിലെ ദേവതയുടെ നാമം. സ്വര്‍ണ്ണവര്‍ണ്ണമുളള പുടവധരിച്ച ഈ ദേവതയുടെ നിവേദ്യം പായസമാണ്.
FILE
FILE
FILE
FILE
FILE
FILE
നാലാം ദിവസം
അന്നപൂര്‍ണ്ണയെയാണ് നാലാം ദിവസം പൂജിക്കുന്നത് . ലോകൈകജനനിയുടെ ഭാവത്തിലാണ്.അന്നപൂര്‍ണ്ണ ."കോരികകൊണ്ട് വിളന്പുന്ന അമ്മയാണ്' ഈ ദേവി. എത്ര വിളന്പിയാലും അന്ന പൂര്‍ണ്ണയ്ക്ക് മതിയാകില്ലത്രേ. "പുളിയോദര'മാണ് ഈ ദേവിയുടെ നൈവേദ്യം.
അഞ്ചാം ദിവസം
അഞ്ചാം ദിവസത്തെ ദേവതയാണ് പഞ്ചമി, അഥവാ ലളിതാദവി. പാശം, അങ്കുശം, എന്നീ ആയുധങ്ങള്‍ ധരിച്ച ലളിതാദേവി കരുണാസാഗരമാണ്. അത്യന്തം സ്വാത്വിക രൂപത്തിലുളള ഈ ദേവതയുടെ നിവേദ്യം " ശര്‍ക്കരപൊങ്കലാണ്'.
ആറാം ദിവസം
ഗൗരി, ഷഷ്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാര്‍വ്വതിയാണ് ആറാം ദിവസത്തെ പൂജയ്ക്കര്‍ഹ. ശിവപത്നിയായ പാര്‍വതി സുസ്മേര വദനയായി, ശിവനെ തല്‍പമാക്കി വാണരുളുന്ന രൂപത്തിലാണ് പൂജിക്കപ്പെടുന്നത്. ചോറും ശര്‍ക്കരയും കൂട്ടിയുണ്ടാക്കുന്ന " അപ്പലു' എന്ന നിവേദ്യമാണ് ഈ ദേവതയ്ക്ക് പ്രിയം.
WEBDUNIA|
നവരാത്രിയിലെ ഓരോ ദിനവും പരാശക്തിയുടെ ഓരോ ഭാവമാണ് പൂജിക്കുന്നത്. ഒരേ ചൈതന്യത്തിന്‍റെ വിവിധ ക്രിയാഭാവങ്ങളാണിവ.
ഇച്ഛാശക്തിയും ജ്ഞാന ശക്തിയും ക്രിയാ ശക്തിയും ഒരുമിച്ച് ചേര്‍ന്നവളാണ് ദേവി. പ്രപഞ്ചസാരവും പ്രപഞ്ചഭാവവും ദേവി തന്നെയാണ്.