നവരാത്രി വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നവരാത്രി, ദേവി, ദുര്‍ഗ, നവരാത്രി പൂജ, Navrathri, Navarathri, Navratri Special
ഉമ രാമന്‍| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (17:09 IST)
നവരാത്രിക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം ലഭിക്കുന്നു.

നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

നവരാത്രി വ്രതമെടുക്കുന്നതും ആചാരത്തിന്റെ ഒരു ഭാഗമാണ്. പാല്‍, ആട്ട, പച്ചക്കറിക‌‌ള്‍, തൈര്, ചെറിയ ഫ്രൂട്‌സ് എന്നിവ മാത്രം കഴിച്ചുകൊണ്ട് ആരോഗ്യം നിലനിര്‍ത്തുകയും വ്രതം പുണ്യമാക്കുകയും ചെയ്യുന്നവരാണ് നവരാത്രി വ്രതം എടുക്കുന്നത്. വിറ്റാമിനുക‌ള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് സാധാരണ കഴിക്കുക.

നവരാത്രി ചോറില്‍ ധാരാളം ആരോഗ്യ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വയര്‍ സംബന്ധമായ പ്രശ്നങ്ങ‌ള്‍ പരിഹരിക്കാനും ഇത്തരം ഭക്ഷണങ്ങള്‍ക്ക് കഴിയും. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ആയി ചേര്‍ക്കുമ്പോള്‍ ഒഴിവാക്കേണ്ട ഒന്നാണ് എണ്ണ. വ്രതം അനുഷ്ഠിക്കുന്ന സമയങ്ങളില്‍ ഒരുകാരണവശാലും ഓയില്‍ ഉള്‍പ്പെടുത്തരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :