അക്ഷയ്‌കുമാറിന് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ ആലോചിച്ചു, ബോളിവുഡ് സംവിധായകന്‍ തുറന്നടിക്കുന്നു!

Mohanlal, Sridevi, Manju Warrier, Mission Mangal, Akshay Kumar, Vidya Balan, മോഹന്‍ലാല്‍, ശ്രീദേവി, മഞ്ജു വാര്യര്‍, മിഷന്‍ മംഗള്‍, അക്ഷയ് കുമാര്‍, വിദ്യാബാലന്‍
Last Modified വെള്ളി, 26 ജൂലൈ 2019 (15:29 IST)
സാങ്കല്‍പ്പിക കഥകള്‍ക്കും അടിപ്പടങ്ങള്‍ക്കുമൊക്കെ ഇപ്പോള്‍ ബോളിവുഡില്‍ തീരെ ഡിമാന്‍ഡ് കുറവാണ്. എന്തെങ്കിലും യഥാര്‍ത്ഥ സംഭവം, അല്ലെങ്കില്‍ പ്രശസ്തരുടെ ബയോപിക് ഇതൊക്കെയാണ് ഇപ്പോള്‍ കൂടുതലായും വിറ്റുപോകുന്നത്. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയുമായി ഒരുപിടി ബയോപിക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്‍റെയൊപ്പം സംഭവകഥകളുടെ ചിത്രീകരണവുമുണ്ട്.

ഈ ഓഗസ്റ്റ് 15ന് ഇത്തരത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ‘മിഷന്‍ മംഗള്‍’ ആണ്. മംഗള്‍‌യാന്‍ വിക്ഷേപിച്ചതാണ് ഈ സിനിമയ്ക്ക് ആധാരമാകുന്നത്. ജഗന്‍ ശക്തി സംവിധാനം ചെയ്ത സിനിമയില്‍ അക്ഷയ്കുമാറും വിദ്യാബാലനുമാണ് നായകനും നായികയും.

ആദ്യം മോഹന്‍ലാലിനെയും ശ്രീദേവിയെയും മനസില്‍ കണ്ടാണ് ഈ പ്രൊജക്ട് ആരംഭിച്ചതെന്ന് സംവിധായകന്‍ ജഗന്‍ ശക്തി പറയുന്നു. പിന്നീടാണ് ആ കഥാപാത്രങ്ങളിലേക്ക് അക്ഷയ്കുമാറും വിദ്യാബാലനും എത്തുന്നത്. അതുപോലെതന്നെ നിത്യാമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നു.

രാകേഷ് ധവാന്‍ എന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ്കുമാര്‍ മിഷന്‍ മംഗളില്‍ അഭിനയിക്കുന്നത്. തപ്‌സി പന്നു, സൊനാക്ഷി സിന്‍‌ഹ, ശര്‍മാന്‍ ജോഷി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :