സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:27 IST)
തിരുവനന്തപുരം; മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം ഈ മാസം 28 മുതല്‍ ഒക്ടോബര്‍ 12 വരെ കെഎസ്ആര്‍ടിസിയും, കെഎസ്ആര്‍ടിസി - സ്വിഫ്റ്റും
കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും. ബാ?ഗ്ലൂര്‍ , മൈസൂര്‍, ചെന്നൈ എന്നിവടങ്ങിളിലേക്കാണ്
അധിക സര്‍വ്വീസ് നടത്തുന്നത്.
കെഎസ്ആര്‍ടിസി ബസുകളില്‍ റിസര്‍വേഷന്‍ പൂര്‍ത്തിയായതിന് ശേഷമാകും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസുകള്‍
ഈ റൂട്ടുകളില്‍
സര്‍വ്വീസ് നടത്തുക.
ബാംഗ്ലൂര്‍ - കോഴിക്കോട്, ( മൈസൂര്‍- സൂല്‍ത്താന്‍ ബത്തേരി,
കട്ട- മാനന്തവാടി വഴിയും) ബാംഗ്ലൂര്‍ - തൃശ്ശൂര്‍ ( സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴിയും),
ബാംഗ്ലൂര്‍ - എറണാകുളം (സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴിയും),
ബാംഗ്ലൂര്‍ - കോട്ടയം ( സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴിയും),
ബാംഗ്ലൂര്‍ - കണ്ണൂര്‍ ( ഇരിട്ടി വഴി), ബാംഗ്ലൂര്‍ -
പയ്യന്നൂര്‍ ( ചെറുപുഴ വഴി), ബാംഗ്ലൂര്‍ - തിരുവനന്തപുരം( നാഗര്‍കോവില്‍ വഴി), ചെന്നൈ തിരുവനന്തപുരം ( നാഗര്‍കോവില്‍ വഴി), ചെന്നൈ എറണാകുളം ( സേലം - കോയമ്പത്തൂര്‍ വഴി), തിരിച്ചും കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ, വോള്‍വോ ബസുകള്‍ 40 ഓളം
സര്‍വ്വീസുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടത്തും,
ഇതിന് പുറമെ ആവശ്യമുള്ള പക്ഷം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ കണ്ണൂര്‍ - ചെന്നൈ,
എറണാകുളം - ചെന്നൈ, ബാംഗ്ലൂര്‍ -സേലം- തിരുവനന്തരും, പാലക്കാട് - കോയമ്പത്തൂര്‍
- ചെന്നൈ, തിരുവനന്തപുരം - നാഗര്‍കോവില്‍ - ബാംഗ്ലൂര്‍, കോഴിക്കോട് - ബത്തേരി- ബാംഗ്ലൂര്‍,
കണ്ണൂര്‍ - വിരാജപ്പേട്ട- ബാംഗ്ലൂര്‍ സര്‍വ്വീസുകള്‍ക്കായി 16 ഓളം ബസുകളും ലഭ്യമാണ്.
ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്
online.keralartc.com, എന്ന് വെബ്‌സൈറ്റ് വഴിയോ
ende ksrtc എന്ന മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.