ബുദ്ധിയുടെയും,ചേതനയുടെയും ദേവത

പീസിയന്‍

WEBDUNIA|

നവരാത്രി ഭാരതത്തില്‍ എല്ലായിടത്തും ആഘോഷിക്കുന്ന ഉത്സവമാണ്. പക്ഷെ അതിന് വെവ്വേറെ പേരുകളാണ് എന്ന് മാത്രം. ബംഗാളില്‍ ദുര്‍ഗ്ഗയെ ആരാധിക്കുമ്പോള്‍ കേരളത്തില്‍ വാഗ്‌ദേവതയെയായ സരസ്വതിയെയാണ് പൂജിക്കുക.

ദുര്‍ഗ്ഗാപൂജ, ആയുധപൂജ, ദേവീപൂജ, കന്യാപൂജ, സരസ്വതീപൂജ, ദസ്സറ എന്നിങ്ങനെ പല പേരുകളിലാണ് നവരാത്രി പൂജ അറിയപ്പെടുന്നത്. ഋഗ്വേദത്തില്‍ ദേവീ സങ്കല്‍പ്പത്തിന്‍റെ ആദിമ രൂപത്തെ പറ്റി പറയുന്നുണ്ട്.

ദേവി ശക്തിയുടെ പ്രതീകമാണ് ശക്തിയുടെ ഇരിപ്പിടമാവട്ടെ പുണ്യനദിയായ സരസ്വതിയാണ്. പ്രണോ ദേവീ സരസ്വതീ ... എന്ന് തുടങ്ങുന്ന ദേവീസ്തുതി സരസ്വതീ സൂക്തമെന്ന പേരില്‍ പൂജാദി കാര്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്.

സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നത് ശങ്കരാചാര്യരുടെ കേനോപനിഷത്തിന്‍റെ ഭാഷ്യത്തിലാണ്. വിദ്യാദേവതയെ സാവിത്രി, സരസ്വതി, ശതരൂപ, ബ്രഹ്മാണി, ഗായത്രി എന്നീ പേരുകളിലും ആരാധിക്കാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :