വിദ്യാരംഭത്തിന് വിജയദശമി

WEBDUNIA|
വിദ്യ ആരംഭിക്കുന്ന ദിനമാണ് വിജയദശമി. വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന്‌ പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല. മഹാനവമിയുടെ പിറ്റേ ദിവസമാണ്‌ വിജയദശമി. കന്നിമാസത്തിലെ കൃഷ്ണാഷ്‌ടമി നാളില്‍ പൂജയ്ക്ക് വയ്ക്കുന്ന ഉപകരണങ്ങള്‍ ഒരു ദിവസത്തിന് ശേഷം വിജയദശമി നാളില്‍ പുറത്തെടുക്കും.

കുട്ടിക്ക്‌ അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച്‌ വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്‌ പണ്ടുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളില്‍ മാത്രമായി ചുരുങ്ങി.

വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന്‌ മാത്രം. വിജയദശമി ദിവസം രാവിലെ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം പൂജ എടുക്കും. അതിന്‌ ശേഷം മണലിലോ ഉണക്കലരിയിലോ “ഓം ഹരിശ്രീ ഗണപതയെ നമ: ”എന്ന്‌ മലയാള അക്ഷരമാല എഴുതണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :