ദക്ഷിണകേരളത്തിലെ സരസ്വതിദേവിക്ഷേത്രം

WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (20:04 IST)
ദക്ഷിണ കേരളത്തിലെ സരസ്വതിദേവിക്ഷേത്രം

വട്ടിയൂര്‍ക്കാവ് ശ്രീ അറപ്പുര ഈശ്വരിയമ്മന്‍ കോവില്‍

നവരാത്രി മണ്ഡപത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വട്ടിയൂര്‍ക്കാവ് പി ടി പി നഗര്‍ റോഡിലെ അറപുരയിലെ ഈ ക്ഷേത്രം ഇന്നൊരു കൊച്ചു ക്ഷേത്രമാണ്. ഇവിടത്തെ ദിവ്യശക്തിയുള്ള ഒരു കുടുംബ കാരണവരുടെ സമാധി സ്ഥലത്താണ് ക്ഷേത്രം പണിതത്.

പുലിയാരച്‌ഛന്‍ എന്ന പേരിലാണ് ഈ കാരണവര്‍ അറിയപ്പെട്ടിരുന്നത്. ഈ സിദ്ധന്‍റെ ഉപാസനാമൂര്‍ത്തിയായിരുന്നു സരസ്വതിദേവി. ഒരിക്കല്‍ മഹാരാജാവ് വിവരമറിഞ്ഞ് മുഖം കാണിക്കാന്‍ കല്പിച്ചപ്പോള്‍ പുലിപ്പുറത്തു കയറി ഇരുവശത്തും ഓരോ പുലിയുടെ അകമ്പടിയോടെ കൊട്ടാരത്തിലെത്തി. ഇതുകണ്ട് മഹാരാജാവ് അമ്പട പുലിയാരച്‌ഛാ.. എന്ന് സംബോധന ചെയ്ത് സ്വീകരിച്ചു.

ദേവി പ്രതിഷ്ഠയ്ക്കായി കരമൊഴിവായി ഭൂമി അനുവദിക്കുകയും ചെയ്തു. അപൂര്‍വ്വ വൃക്ഷങ്ങള്‍ നിറഞ്ഞ നിബിഢമായ കാവ് ഇവിടെയുണ്ട്. നാഗരാജാവിന്‍റെയും നാഗയക്ഷിയുടെയും നാഗകന്യകയുടെയും പ്രതിഷ്ഠകളും അവയ്ക്കായി ആയില്യ പൂജയും നടക്കുന്നു. വിഘ്നേശ്വരന്‍, ശിവന്‍, തമ്പുരാന്‍ എന്നിവയാണ് ഉപദേവതകള്‍.

പത്ത് ദിവസത്തെ നവരാത്രി ഉത്സവവും പ്രതിഷ്ഠാദിനവുമാണ് പ്രധാന ആഘോഷങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :