വൊഡാഫോണ്‍ 11,000 കോടി രൂപ നികുതിയടയ്ക്കേണ്ട

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 20 ജനുവരി 2012 (20:07 IST)
ഹച്ചിസണ്‍ എസ്സാറിന്‍റെ 67 ശതമാനം ഓഹരികള്‍ വാങ്ങി ഇന്ത്യയില്‍ മൊബൈല്‍ സര്‍വീസ്‌ ആരംഭിച്ചതിന്‌ വൊഡാഫോണ്‍ 220 കോടി ഡോളര്‍(ഏകദേശം 11,000 കോടി രൂപ) നികുതി അടയ്ക്കണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. രണ്ട് ആഗോള കമ്പനികള്‍ തമ്മിലുള്ള ഇടപാടിനെ ഇന്ത്യന്‍ നികുതിവ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹച്ചിസണെ 2007ല്‍ ഏറ്റെടുത്തപ്പോള്‍ വോഡാഫോണില്‍ നിന്ന്‌ നികുതിയായി ഈടാക്കിയ 2500 കോടി രൂപ തിരിച്ചു നല്‍കാനും സുപ്രീംകോടതി ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചീഫ്‌ ജസ്റ്റീസ്‌ എസ്‌ എച്ച്‌ കപാഡിയ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്.

2008ലാണ് ഈ ഇടപാടിന് വൊഡാഫോണ്‍ നികുതി അടയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് വൊഡാഫോണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :