ബാബു ജനാര്‍ദ്ദനന്റെ ‘ഭക്തിപ്രസ്ഥാനം’, ചാക്കോച്ചന് നായകന്
WEBDUNIA|
PRO
‘1993 ബോംബെ മാര്‍ച്ച് 12’ ഒരു നല്ല ചിത്രം എന്ന അഭിപ്രായം നേടിയ സിനിമയായിരുന്നു. എന്നാല്‍ ബോക്സോഫീസില്‍ ദുരന്തമായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ കറുത്ത പാടുവീഴ്ത്തിയ പരാജയമായിരുന്നു ഈ സിനിമ. അതോടെ ബാബു ജനാര്ദ്ദനന് എന്ന സംവിധായകനും പ്രശ്നത്തിലായി. ഇനി ബാബുവിന് ഒരു തിരിച്ചുവരവ് അസാധ്യമെന്ന് സിനിമാപണ്ഡിതന്മാര് പ്രവചിച്ചു. എന്നാല്‍ ആ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ബാബു ജനാര്ദ്ദനന് വീണ്ടും സജീവമാകുകയാണ്.
ബാബു ജനാര്ദ്ദനന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഭക്തിപ്രസ്ഥാനം’ എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ഇരട്ടവേഷങ്ങളില്‍ എത്തുന്നു. ചാക്കോച്ചന്റെ പിതാവായും സഹോദരനായുമാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്.
കേരള സമൂഹത്തില്‍ കപട സന്യാസികളും ആള്‍ദൈവങ്ങളും വലിയ സ്വാധീനം ചെലത്തുന്നതിനെക്കുറിച്ചുള്ള ഒരു സറ്റയറാണ് ‘ഭക്തിപ്രസ്ഥാനം’. കുഞ്ചക്കോ ബോബന് മൂന്ന് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ഭക്തിപ്രസ്ഥാനം മാര്‍ച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കും. മൂന്ന് ഷെഡ്യൂളുകളായി ചിത്രീകരണം പൂര്‍ത്തിയാകും.
ഭക്തിപ്രസ്ഥാനത്തിന് ശേഷം ജയസൂര്യയെ നായകനാക്കി ‘കള്ളന് മണിയന്റെ ആത്മകഥ’ എന്ന ചിത്രം ബാബു ജനാര്ദ്ദനന് ആരംഭിക്കും. പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രവും ബാബു പ്ലാന്‍ ചെയ്യുന്നുണ്ട്.