‘സോണിയാ ഗാന്ധി ദൈവമാണ്’ അമ്പലവും വഴിപാടായി തേങ്ങ ഉടക്കലും

കരിംനഗര്‍| WEBDUNIA|
PTI
സോണിയാ ഗാന്ധിയുടെ പേരില്‍ കാര്‍ബോര്‍ഡ് കൊണ്ട് അമ്പലം പണിതിരിക്കുകയാണ് തെലുങ്കാന പ്രവിശ്യയിലെ കരിംനഗറില്‍. തെലുങ്കാന ജനങ്ങള്‍ക്ക് സോണിയാ ഗാന്ധി ദൈവത്തിനു തുല്യമായതിനാലാണ് ഈ അമ്പലം പണിതതെന്ന് ഡിസിസി ഭാരവാഹികള്‍ പറഞ്ഞു.

തെലുങ്കാന സംസ്ഥാന രൂപികരണത്തിന് ചുക്കാന്‍ പിടിച്ച ധീര വനിതയായ സോണിയാ ഗാന്ധി ദൈവത്തെപ്പോലെയാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. കരിംനഗര്‍ എം‌പിയായ പൊന്നം പ്രഭാകരനാണ് അമ്പലത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.

ഇന്ദിരഗാന്ധിയുടെ പ്രശസ്തിയോളം വളര്‍ന്ന നേതാവാണ് സോണിയാ ഗാന്ധിയെന്നും പൊന്നം പ്രഭാകരന്‍ അഭിപ്രായപ്പെട്ടു. ഞായറാഴ്ച രാവിലെ ഉടച്ചുകൊണ്ടായിരുന്നു അമ്പലത്തിന്റെ പൂജകര്‍മ്മ പരിപാടികള്‍ ആരംഭിച്ചത്. തെലുങ്കാന സംസ്ഥാനത്തിന്റെ ബില്ല് പാര്‍ലമെന്റില്‍ പാസായതിനുശേഷം സോണിയാ ഗാന്ധിക്കായി യഥാര്‍ത്ഥ ഒരു അമ്പലം പണിയാനുള്ള തിരക്കിലാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

മന്ത്രിയായ ശ്രീധര്‍ ബാബു ഡിസിസി പ്രസിഡന്റ് കെ രവീന്ദര്‍ രാവൂ, പൊന്നം പ്രഭാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :