‘മൌന്‍’മോഹന്‍ സിംഗ്: പ്രധാനമന്ത്രിക്കെതിരെ മോഡിയുടെ പരിഹാസം

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനേയും അധ്യക്ഷ സോണിയാ ഗാന്ധിയേയും രൂക്ഷമായി പരിഹസിച്ചുകൊണ്ട് ഗുജറത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ഹിമാചല്‍ പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രിയെ ‘മൌന്‍’മോഹന്‍ സിംഗ് എന്ന് വിശേഷിപ്പിച്ച് മോഡി പരിഹസിച്ചത്.

‘മൌന്‍’‌മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ പത്രക്കാര്‍ തലക്കെട്ട് നല്‍കിയത് മൌന്‍ മോഹന്‍ തന്റെ മൗനം വെടിഞ്ഞു എന്ന രീതിയിലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയോ സോണിയ ഗാന്ധിയോ വിലക്കയറ്റത്തെ കുറിച്ച് എന്തെങ്കിലും മിണ്ടിയോ എന്ന് മോഡി ചോദിച്ചു.

കഴിഞ്ഞ ദിവസം ഹിമാചല്‍പ്രദേശ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മോഡിയുടെ പ്രതികരണം. രാജ്യത്ത് വ്യാപകമാകുന്ന അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിംഗും സോണിയ ഗാന്ധിയും പാവപ്പെട്ടവരെ കുറിച്ച്‌ ചിന്തിക്കേണ്ടതായിരുന്നു എന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഹിമാചല്‍ തന്റെ രണ്ടാമത്തെ വീടാണ്‌. ഹിമാചലിലെ പോലെ ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വേരുകള്‍ ഇല്ലാതാക്കാനാണ്‌ ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :